ഡിജിറ്റൽ തെളിവ് എവിടെ? പരിശോധിക്കാൻ അനുവദിക്കണം; ചീഫ് സെക്രട്ടറിക്ക് വീണ്ടും എൻ. പ്രശാന്തിന്റെ കത്ത്
തിരുവനന്തപുരം: സസ്പെൻഷനിലുള്ള കൃഷിവകുപ്പ് സ്‌പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് നൽകിയ രണ്ടു കത്തുകളിലും വക്കീൽ നോട്ടിസിലും മറുപടി നൽകാതെ തള്ളിയ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് വീണ്ടും കത്തെഴുതി എൻ. പ്രശാന്ത്. തനിക്ക് ലഭിച്ചിരിക്കുന്ന ചാർജ് മെമ്മോയ്ക്ക് മറുപടി നൽകുന്നതിനു വേണ്ടിയാണ് അടുത്ത കത്ത് നൽകിയത്.
സസ്‌പെൻഷന് ആധാരമായി കാണിച്ച ഡിജിറ്റൽ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് വീണ്ടും എൻ. പ്രശാന്തിന്റെ കത്ത്. രേഖകൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്നു സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ട് പിന്നാക്കം പോകുന്നത് ശരിയല്ല.
രേഖകളും തെളിവുകളും നൽകാത്തത് നിയമവ്യവസ്ഥയുടെ ലംഘനമെന്നും സുപ്രിംകോടതി വിധികൾ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയെ എൻ. പ്രശാന്ത് കത്തിൽ ഓർമപ്പെടുത്തുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ എപ്പോൾ വേണമെങ്കിലും ഓഫിസ് സമയത്ത് പരിശോധിക്കാമെന്നു സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ ഇപ്പോൾ പറ്റില്ലെന്നു പറയുന്നത് ശരിയായ വാദം അന്വേഷണ കമ്മിഷനു മുന്നിൽ ഉന്നയിക്കുന്നതിനു തടസമാണെന്നും എവിഡൻസ് ആക്ടിന് വിരുദ്ധമാണെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. ഇതിനാധാരമായി കാശിനാഥ് ദിക്ഷിത് ആൻഡ് ഗവൺമെന്റ് ഓഫ് ഇന്ത്യ, ഭഗവത് റാം ആൻഡ് ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നീ കേസുകളും ശ്രദ്ധയിൽപ്പെടുത്തി.
വ്യക്തിയുടെ പേരുവിവരമടക്കം പുറത്തുവരുമെന്നുള്ള ഭയമാണോ ഡിജിറ്റൽ തെളിവുകൾ പുറത്തുവിടുന്നതിനു പിന്നിലെന്നുള്ള പരിഹാസവും എൻ. പ്രശാന്ത് നടത്തി. അതേസമയം, ചാർജ് മെമ്മോയ്ക്കുള്ള മറുപടി മാത്രമേ പരിഗണിക്കൂവെന്നും പ്രശാന്ത് നൽകിയ കത്തുകൾക്കൊന്നും മറുപടി നൽകേണ്ട എന്നുമുള്ള നിലപാടിലാണ് ചീഫ് സെക്രട്ടറി. പ്രശാന്തിന് നൽകിയ ചാർജ് മെമ്മോയുടെ സമയപരിധി അവസാനിക്കുകയാണ്.
N. Prashanth, the suspended Special Secretary of the Agriculture Department in Thiruvananthapuram, has written another letter to Chief Secretary Sharada Muraleedharan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."