ഷാര്‍ജയിലെ അല്‍ വാഹയില്‍ മസ്ജിദ് സയ്യിദ ഖദീജ തുറന്നു
ഷാര്‍ജ: അല്‍ ദൈദ് റോഡിലെ അല്‍റുവൈദത്ത് പ്രാന്തപ്രദേശത്തുള്ള അല്‍വാഹ പ്രദേശത്ത് പുതിയ പള്ളി തുറന്നു. മസ്ജിദ് സയ്യിദ ഖദീജ എന്നാണ് പുതിയ പള്ളിയുടെ പേര്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തിങ്കളാഴ്ച പള്ളി ഉദ്ഘാടനം ചെയ്തു.
സയ്യിദ ഖദീജ മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച സ്മാരക ഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ഫാത്തിമിഡ് വാസ്തുവിദ്യാ ശൈലിയില്‍ ആധുനിക ഘടകങ്ങള്‍ സമന്വയിപ്പിച്ച് നിര്‍മ്മിച്ച ഈ പള്ളിയുടെ ആകെ വിസ്തീര്‍ണ്ണം 49,383 ചതുരശ്ര മീറ്ററാണ്. പ്രധാന പ്രാര്‍ത്ഥനാ ഹാളില്‍ 1,400 പുരുഷന്‍മാരെയും പുറത്തെ പോര്‍ട്ടിക്കോയില്‍ 1,325 വിശ്വാസികളെയും സ്ത്രീകളുടെ പ്രാര്‍ത്ഥനാ സ്ഥലത്ത് 140 സ്ത്രീകളെയും ഉള്‍ക്കൊള്ളാന്‍ പള്ളിക്ക് കഴിയും.
Sharjah Ruler inaugurates mosque, checks cemetery readiness#WamNewshttps://t.co/I0FEn1ntwY pic.twitter.com/iTpXjOtMiN
— WAM English (@WAMNEWS_ENG) January 6, 2025
ഒരു ലൈബ്രറി, വുദു ചെയ്യുന്ന സ്ഥലങ്ങള്‍, വിശ്രമമുറികള്‍, 592 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, ഇമാമിന്റെയും മുഅസ്സിന്റെയും വസതികള്‍ എന്നിവയാണ് പള്ളിയിലെ സൗകര്യങ്ങള്‍.
10 മീറ്റര്‍ വ്യാസമുള്ള ഒരു മധ്യ താഴികക്കുടവും 4.5 മീറ്റര്‍ വ്യാസമുള്ള രണ്ട് ചെറിയ താഴികക്കുടങ്ങളും 40 മീറ്റര്‍ ഉയരമുള്ള രണ്ട് മിനാരങ്ങളും ഈ പള്ളിയുടെ സവിശേഷതയാണ്. ആധുനിക പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പള്ളി ഊര്‍ജ്ജജല സംരക്ഷണ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."