HOME
DETAILS
MAL
സ്‌കൂള്‍ കലോത്സവം സമാപനം: തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
January 07 2025 | 10:01 AM
തിരുവനന്തപുരം: 63ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ദിനമായ നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ജനുവരി 4 ന് ആരംഭിച്ച സ്‌കൂള്‍ കലോത്സവം നാളെയാണ് സമാപിക്കുന്നത്. വേദികള്‍ക്കും താമസ സൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും നേരത്തെ മൂന്നുദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."