ജനുവരി 9 മുതൽ ഖത്തറിൽ തേൻ ഉത്സവം
ദോഹ: ഉംസലാൽ വിൻ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി ജനുവരി 9ന് ഉമ്മുസലാൽ സെൻട്രൽ മാർക്കറ്റിൽ തേൻ ഉത്സവം തുടങ്ങും. ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെ കാർഷികകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ ഉത്സവം ജനുവരി 18ന് സമാപിക്കും.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകീട്ട് 4 മുതൽ രാത്രി 8 വരെയും സന്ദർശകർക്ക് പ്രവേശനം ഉണ്ടാകും. പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനും ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പ്രദർശനം ലക്ഷ്യമിടുന്നത്. ഉത്സവത്തിൽ വൈവിധ്യമാർന്ന പ്രാദേശിക തേനുകൾ ലഭ്യമാകും.
2024 നവംബർ 21 മുതൽ 2025 ഫെബ്രുവരി 19 വരെ നീണ്ടുനിൽക്കുന്ന ഉംസലാൽ വിൻ്റർ ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 2024 ഡിസംബർ 19 മുതൽ 26 വരെ പുഷ്പമേള സംഘടിപ്പിച്ചിരുന്നു. ദേശീയ ഐഡന്റിറ്റി ഉയർത്തിക്കാട്ടുകയും പ്രാദേശിക ഉൽപന്നങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഉംസലാൽ വിന്റർ ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം.
Get ready to indulge in the sweetness of Qatar's Honey Festival, starting January 9.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."