ആടുജീവിതം ഓസ്‌കാര്‍ പ്രാഥമിക പരിഗണനാ പട്ടികയില്‍
ബ്ലസി - പൃഥിരാജ് ചിത്രം ആടുജീവിതം തൊണ്ണൂറ്റി ഏഴാമത് ഓസ്‌കര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാപട്ടികയിലേക്ക്. അവാര്‍ഡ് നിര്‍ണയത്തിനായുള്ള പ്രൈമറി റൗണ്ടിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ് ചിത്രം മത്സരിക്കുന്നതെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു.
ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കങ്കുവ, പായല്‍ കപാഡിയയുടെ സംവിധാനത്തില്‍ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്ത് നായകനായ സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ) എന്നീ ഇന്ത്യന്‍ സിനിമകളും ഓസ്‌കര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നോമിനേഷന് വേണ്ടിയുള്ള വോട്ടിംഗ് നാളെ മുതല്‍ 12 വരെ നടക്കും. 17-ാം തീയതി അക്കാദമി നോമിനേഷനുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഡോള്‍ബി തിയറ്ററില്‍ മാര്‍ച്ച് 2 നാണ് ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം.
ജൂഡ് ആന്റണിയുടെ 2018 എന്ന ചിത്രവും നേരത്തേ മലയാളത്തില്‍ നിന്നും ഓസ്‌കാര്‍ പ്രാഥമിക എന്‍ട്രിയില്‍ ഇടംപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."