HOME
DETAILS

പൈലറ്റെത്താൻ വൈകി; ശനിയാഴ്ച രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം പറന്നത് ഞായറാഴ്ച

  
January 06 2025 | 14:01 PM

Air India Express Flight Delayed Departs a Day Late

റിയാദ്: സഊദി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് വൈകിപ്പറക്കുന്നത് തുടർക്കഥയാവുന്നു എന്ന് ആക്ഷേപം. കോഴിക്കോട് നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഏറ്റവും ഒടുവിലായി വൈകിയത്. പൈലറ്റ് എത്താൻ വൈകിയതിനാൽ ആറുമണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. 

ശനിയാഴ്ച രാത്രി എട്ടിന് കരിപ്പൂരിൽ നിന്ന് റിയാദിലേക്ക് പുറപ്പെടേണ്ട ഐഎക്സ് 321 വിമാനം ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് യാത്ര തിരിച്ചത്. അപ്പോഴേക്കും ആറ് മണിക്കൂറോളം വൈകിയിരുന്നു. അതിന് മൂന്ന് മണിക്കൂർ മുമ്പേ എയർപ്പോർട്ടിലെത്തിയതിനാൽ തന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുന്നൂറോളം യാത്രക്കാർ ആകെ ഒൻപത് മണിക്കൂറാണ് കരിപ്പൂർ വിമാനത്താവളത്തിൽ ദുരിതമനുഭവിച്ചത്.

വൈകി പുറപ്പെട്ട വിമാനം പിറ്റേന്ന് വളരെ വൈകിയാണ് റിയാദിലെത്തിയത്. ഇത് ഞായറാഴ്ച ജോലിയിൽ ഹാജരാവേണ്ട നിരവധിയാളുകൾക്കും സ്കൂളിലെത്തേണ്ട വിദ്യാർഥികൾക്കും തിരിച്ചടിയായി. സഊദിയിലെ സ്കൂളുകളിൽ ശൈത്യകാല ഹ്രസ അവധി ലഭിച്ചതിനാൽ നിരവധി കുടുംബങ്ങൾ അവധിക്കാലം ചെലവഴിക്കാൻ നാട്ടിലേക്ക് പോയിരുന്നു. കുറഞ്ഞ ദിവസത്തെ അവധിക്ക് ശേഷം തിരിച്ചുള്ള യാത്രയിലാണ് യാത്രക്കാർക്ക് ഈ ദുരനുഭവം നേരിട്ടത്.

An Air India Express flight scheduled to depart on Saturday night was delayed, taking off only on Sunday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates...യുഎഇ കാലാവസ്ഥ; അബൂദബിയിലും അല്‍ഐനിലും കനത്ത മൂടല്‍മഞ്ഞ്, റോഡുകളില്‍ ദൃശ്യപരത കുറവ്, ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

uae
  •  4 hours ago
No Image

റിഷഭ് പന്തിന് ഇനി സാധ്യതകളില്ല, സഞ്ജു സാംസണ്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു; മുന്‍ ഇന്ത്യന്‍ ബാറ്റിംങ് കോച്ച്

Cricket
  •  4 hours ago
No Image

കപ്പില്‍ മുത്തമിടുമോ തൃശൂര്‍; കലോത്സവത്തിന് ഇന്ന് തിരശീല

Kerala
  •  4 hours ago
No Image

അടുക്കളയില്‍ നിന്ന് പാറ്റയെ തുരത്താന്‍ ഒരു സ്പൂണ്‍ പഞ്ചസാര മതി;  വീടിന്റെ പരിസരത്ത് ഇനി പാറ്റ വരില്ല

Kerala
  •  4 hours ago
No Image

ഓട്ടിസം ബാധിച്ച മകന് അഡ്മിഷന്‍ നിഷേധിച്ച് 22 സ്‌കൂളുകള്‍; ഒരു സ്‌പെഷ്യല്‍ സ്‌കൂള്‍ തന്നെ തുടങ്ങി അമ്മ, ഇതു സ്‌നേഹത്തില്‍ ചാലിച്ച പ്രതികാരത്തിന്റെ കഥ

uae
  •  4 hours ago
No Image

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍ 

Kerala
  •  5 hours ago
No Image

പെരിയ ഇരട്ട കൊലക്കേസ്:  കുഞ്ഞിരാമന്‍ ഉള്‍പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Kerala
  •  5 hours ago
No Image

'കണ്ണു തുറപ്പിക്കാന്‍ അവര്‍ കണ്ണുകെട്ടി'; ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമായി തലശ്ശേരി ചിറക്കര എച്ച്.എസ്.എസിന്റെ കോല്‍ക്കളി

International
  •  5 hours ago
No Image

യുഎഇ; 2025ല്‍ ശമ്പളം കൂടുമോ? റിപ്പോര്‍ട്ട് പുറത്ത്

uae
  •  5 hours ago
No Image

 21 വര്‍ഷത്തിനു ശേഷം ജന്മനാട്ടിലേക്കു മടങ്ങാന്‍ സിറിയന്‍ സ്വദേശികള്‍; മുറിവുണങ്ങാത്ത ഓര്‍മകളില്‍ യുഎഇയിലെ സിറിയന്‍ പ്രവാസികള്‍

International
  •  6 hours ago