എന്റെ മുന്നിലുള്ള വലിയ സ്വപ്നമാണത്: ക്രിസ്റ്റ്യാനോ റൊണാൾഡോ
റിയാദ്: സഊദിയിലെ ഫുട്ബോൾ വരും വർഷങ്ങളിൽ കൂടുതൽ വളരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. സൂപ്പർതാരങ്ങൾ സഊദി ലീഗിലേക്ക് കടന്നുവരുന്നത് ലീഗിന്റെ വളർച്ചക്ക് വലിയ രീതിയിൽ സഹായിക്കുമെന്നും റൊണാൾഡോ പറഞ്ഞു. സഊദി പ്രൊ ലീഗിന്റെ മീഡിയ ചാനലിലൂടെ സംസാരിക്കുകയായിരുന്നു റൊണാൾഡോ.
'എന്നെ സംബന്ധിച്ചിടത്തോളം, സഊദി ലീഗ് വളരുന്നതും ലീഗ് കൂടുതൽ മികച്ചതാവുകയും ചെയ്യുന്നത് വളരെ സന്തോഷമുള്ളതാണ്. ലീഗിനെ കൂടുതൽ കോമ്പറ്റീഷൻ ആക്കുന്നതിനായി നിരവധി സൂപ്പർതാരങ്ങൾ ഇവിടേക്ക് വരുന്നതും വളരെ മികച്ചതാണ്. ഇവിടെത്തെ മുൻ നിര ടീമുകൾ മാത്രമല്ല. ഇവിടെയുള്ള അക്കാദമികളും ലീഗും അടുത്ത 5-10 വർഷത്തിനുള്ളിൽ മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സഊദി ലീഗിന്റെ ഭാവിക്ക് ഭാവിക്കായി മാത്രമല്ല. മാറ്റ് രാജ്യത്തെ ലീഗുകളുമായി മികച്ച മത്സരം സൃഷ്ടിക്കണം. ഇത് എന്റെ സ്വപ്നമാണ്. രാജ്യത്തെയും ലീഗിനെയും അവിടെ എത്തിക്കാൻ ഞാൻ ശ്രമിക്കും,' റൊണാൾഡോ പറഞ്ഞു.
2023ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമാണ് റൊണാൾഡോ അൽ നസറിൽ എത്തുന്നത്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. റൊണാൾഡോക്ക് പുറമേ യൂറോപ്പ്യൻ ക്ലബ്ബുകളിലെ വമ്പൻ തലനിര സൗദിയിലേക്ക് കൂടു മാറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."