പിടികൂടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള ഫീസ് പുതുക്കാൻ തീരുമാനിച്ച് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ
പിടികൂടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള ഫീസ് പുതുക്കാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചർച്ചയിൽ തീരുമാനം. ഈ തീരുമാനം എല്ലാ തരം വാഹനങ്ങൾക്കും അവയുടെ ഉടമകൾക്കും അല്ലെങ്കിൽ ഡ്രൈവർമാർക്കും ബാധകമാണ്, ഗുരുതരമായ കുറ്റങ്ങൾക്കാണ് വാഹനങ്ങൾ കണ്ടുകെട്ടുന്ന കേസുകൾ വരുന്നത്.
അശ്രദ്ധമായ ഡ്രൈവിങ്ങ് മൂലം ജനങ്ങളുടെയും സ്വത്തിന്റെയും സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന, ഗുരുതരമായ കുറ്റങ്ങൾക്ക് കണ്ടുകെട്ടിയ വാഹനങ്ങൾ, നിയമപരമായ കണ്ടുകെട്ടൽ കാലാവധി കഴിഞ്ഞാൽ പുതുക്കിയ ഫീസ് അടച്ചാൽ തിരികെ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, പുതുക്കിയ ഫീസ് എത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇന്ന് ഷാർജ ഭരണാധികാരിയുടെ ഓഫീസിൽ ഷാർജ കിരീടാവകാശിയും കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും മറ്റും യോഗത്തിൽ പങ്കെടുത്തിരുന്നു.
The Sharjah Executive Council has decided to update the fees for releasing impounded vehicles, aiming to improve traffic management and enforcement in the emirate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."