HOME
DETAILS

മുനമ്പം വഖ്ഫ് ഭൂമി: പുതിയ കമ്മിഷന്റെ ലക്ഷ്യം അട്ടിമറിയോ

  
സിയാദ് താഴത്ത്   
January 05 2025 | 04:01 AM

Munambam Waqf Land New Commissions aim is subversion

കൊച്ചി: മുനമ്പത്ത് 404.76 ഏക്കര്‍ ഭൂമി 1950ല്‍ വഖ്ഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്തതാണെന്നുള്ള 2009ലെ ജസ്റ്റിസ് നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍, ഈ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് പുതിയ കമ്മിഷനെ നിയോഗിച്ചിരിക്കുന്നതെന്ന ആക്ഷേപമുയരുന്നു.

2009ലെ റിപ്പോര്‍ട്ട് അന്നത്തെ ഇടതു സര്‍ക്കാര്‍ ഗവര്‍ണറുടെ ഒപ്പോടെ അംഗീകരിക്കുകയും അനധികൃത കൈയേറ്റക്കാരില്‍ നിന്ന് വഖ്ഫ് ഭൂമി മോചിപ്പിക്കാമെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതെല്ലാം അട്ടിമറിക്കാന്‍ വേണ്ടിയാണ്  റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പുതിയ മുനമ്പം കമ്മിഷനായി നിയോഗിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

ഇന്നലെ മുനമ്പത്തെ സമരപ്പന്തലിലെത്തിയ കമ്മിഷന്‍ തികച്ചും ഏകപക്ഷീയമായി നടത്തിയ പ്രസംഗം വിവാദമായതോടെയാണ്  ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷനെ നിയോഗിച്ചത് വസ്തുതകള്‍ കണ്ടെത്താനോ നിയമപരമായ പരിഹാരം കാണാനോ അല്ല, മറിച്ച് കൈയേറ്റക്കാര്‍ക്ക് വേണ്ടിയാണെന്ന ആരോപണം ശക്തമാണ്.

1962 മുതല്‍ വിവിധ കോടതി ഉത്തരവുകളില്‍ ഈ ഭൂമി വഖ്ഫാണെന്ന് കണ്ടെത്തുകയും കുടിയേറ്റം അനധികൃതമാണെന്ന് വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 2022 മുതല്‍ ഈ ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് കരമടക്കാനും പോക്കുവരവ് നടത്താനുമുള്ള അവകാശം ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയത്. 

വഖ്ഫ് ഭൂമിയല്ലെന്ന് കോടതിക്ക് സംശയമുണ്ടായിരുന്നെങ്കില്‍ എങ്ങനെയാണ് ഹൈക്കോടതി ഇത്തരത്തില്‍ ഒരു ഉത്തരവിടുക. ഹൈക്കോടതിയിലെ വിവിധ ബെഞ്ചുകളില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് മന്ത്രിമാരടക്കമുള്ള സര്‍ക്കാര്‍ സമിതി കരമടക്കാന്‍ അനുമതി നല്‍കിയിട്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ ഈ തീരുമാനം റദ്ദാക്കിയത്. 

ഇത്രയും ഗുരുതരമായൊരു തീരുമാനത്തെയാണ് സത്യാവസ്ഥ കണ്ടെത്തി നിഷ്പക്ഷമായതും ഉചിതമായതുമായ പരിഹാരം കണ്ടെത്തും മുന്‍പേ ഈ ഭൂമി വഖ്ഫാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും താമസക്കാര്‍ക്ക് ഒരു പ്രശ്‌നമുണ്ടാവില്ലെന്നും ഇപ്പോഴുള്ള പ്രശ്‌നങ്ങളെല്ലാം താല്‍ക്കാലികമാണെന്നും രാഷ്ടീയക്കാരെ പോലും കടത്തിവെട്ടുംവിധം കമ്മിഷന്‍ ഏകപക്ഷീയമായി പ്രസംഗിച്ചത്.

കൂടാതെ മുനമ്പം വിഷയം വിട്ടുകളഞ്ഞില്ലെങ്കില്‍ 3000ത്തോളം കുട്ടികള്‍ പഠിക്കുന്ന ഫറൂഖ് കോളജിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വഖ്ഫ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന് മുന്നിലെത്തിയ വഖ്ഫ് സംരക്ഷണ സമിതി പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്.

ഇത്തരത്തില്‍ പക്ഷപാതപരമായിട്ടുള്ള കമ്മിഷന്റെ നിലപാട് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും മുനമ്പത്തെ ഭൂമി കൈയേറ്റക്കാരില്‍ നിന്നും ഒഴിപ്പിക്കാമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിന് കടകവിരുദ്ധവുമാണ്. 

ഏകപക്ഷീയമായി ഇത്തരം നിലപാടെടുക്കുന്ന ഒരാള്‍ എന്തിനാണ് കമ്മിഷനായി വിവിധ ജനവിഭാഗങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതെന്നും ഇതിനാല്‍ കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും പ്രഖ്യാപിച്ച് പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകളുടെ കൂട്ടായ്മകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-01-2024

PSC/UPSC
  •  2 days ago
No Image

പി.വി അൻവർ എംഎൽഎയുടെ അറസ്റ്റ്; പ്രതിഷേധിച്ച് പ്രവർത്തകർ

Kerala
  •  2 days ago
No Image

നിയമവിരുദ്ധ പരസ്യം പ്രസിദ്ധീകരിച്ച സോഷ്യൽ മീഡിയ സെലിബ്രിറ്റിക്ക് ഒരു ലക്ഷം റിയാൽ പിഴചുമത്തി സഊദി അധികൃതർ

Saudi-arabia
  •  2 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം അന്നമനട പുഴയിൽ കുളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ദുബൈയിൽ വഴക്കിനിടെ ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവിന് മൂന്ന് മാസം തടവും നാടുകടത്തലും 

uae
  •  2 days ago
No Image

പ്രൗഢം ജാമിഅ വാര്‍ഷിക, സനദ്ദാന സമ്മേളനം സമാപിച്ചു

organization
  •  2 days ago
No Image

പഞ്ചാബിനെ വീഴത്തി ബ്ലാസ്റ്റേഴ്സ്

Football
  •  2 days ago
No Image

പിവി അൻവർ എംഎൽഎ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പ്രവർത്തനത്തിലെ തകരാറിനാൽ ചിമ്മിനിയിൽ നിന്ന് കനത്ത പുക; ഫുജൈറയിലെ സിമൻ്റ് കമ്പനി താൽക്കാലികമായി അടച്ചു

uae
  •  2 days ago
No Image

ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശീയ ഉന്‍മൂലനം: ഡോ.അബ്ദുറസാഖ് അബൂജസര്‍

Kerala
  •  2 days ago