എം.കെ. സ്റ്റാലിന്‍ പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്ക്; കറുത്ത ഷാളും ബാഗും കുടകളും ഒഴിവാക്കി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്ക്. ചെന്നൈ എഗ്മൂര്‍ മ്യൂസിയത്തില്‍ നടന്ന അന്താരാഷ്ട്ര ശില്പശാലയിലാണ് കറുപ്പ് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്. കറുത്ത ഷാളും ബാഗും കുടകളും മാറ്റാനായിരുന്നു പ്രതിനിധികള്‍ക്ക് നല്‍കിയ നിര്‍ദേശം. പിന്നീട് സ്റ്റാലിന്റെ പരിപാടിക്ക് ശേഷമാണ് യുവതികള്‍ക്ക് കറുത്ത ഷാളുകള്‍ തിരികെ നല്‍കിയത്.
അണ്ണാ സര്‍വകലാശാല ബലാത്സംഗക്കേസിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും സ്റ്റാലിനെതിരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് കറുപ്പ് വിലക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചത് സ്റ്റാലിനെ ഭയം പിടികൂടിയെന്നാണ്.
An event attended by MK Stalin prohibited black clothing, shawls, bags, and umbrellas, sparking curiosity about the reason behind this unusual restriction.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."