HOME
DETAILS

തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട

  
January 05 2025 | 15:01 PM

Massive drug bust at Tholpetti Excise Checkpost

ഇടുക്കി: തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ എക്‌സൈസ് വൻ മയക്കുമരുന്ന് കടത്ത് പിടികൂടി. പാഴ്സൽ സർവീസിൽ കടത്തിക്കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോഗ്രാം കഞ്ചാവുമാണ് എക്‌സൈസ് പിടിയിലായത്.മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് സംഘവും തോൽപ്പെട്ടി എക്സൈസ്  ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ  പരിശോധനയിലാണ് സ്വകാര്യ ബസ് സർവീസിലെ പാഴ്സൽ സർവ്വീസ് വഴി കടത്തിക്കൊണ്ടു വന്ന മയക്കുമരുന്നും കഞ്ചാവും പിടികൂടിയത്.

വാഹനത്തിന്‍റെ അടിഭാഗത്തെ ക്യാബിനുള്ളിൽ കാർഡ്ബോർഡ് പെട്ടിയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ലഹരി കടത്തിയ സംഘത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ എക്സൈസിന് കിട്ടിയിട്ടുണ്ട്. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ, ജോണി കെ, ജിനോഷ് പി ആർ, ദീപു എ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, രാജീവൻ കെ വി, സനൂപ് കെ എസ്, ജെയ്മോൻ ഇ എസ് എന്നിവരും ഉണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-01-2024

PSC/UPSC
  •  a day ago
No Image

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വീണ്ടും അറസ്റ്റു വാറന്റ് പുറപ്പെടുവിച്ച് ബംഗ്ലാദേശ്; ഫെബ്രുവരി 12നകം ഹാജരാക്കണം

International
  •  a day ago
No Image

ശൈത്യകാല അവധിക്കു ശേഷം യുഎഇയിൽ സ്കൂളുകൾ തുറന്നു

uae
  •  a day ago
No Image

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങി തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം 14 മണിക്കൂര്‍ പിന്നിട്ടു

National
  •  a day ago
No Image

കഴിഞ്ഞ വർഷം 5.2 കോടിയിലേറെ യാത്രക്കാർ; ചരിത്ര നേട്ടത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

qatar
  •  a day ago
No Image

ഇത്രയും വൃത്തിഹീനമായ ഭക്ഷ്യശാലയോ; മോംഗിനിസിന്റെ കേക്ക് ഷോപ്പ് ഔട്ട്‌ലെറ്റിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ ഞെട്ടി

National
  •  a day ago
No Image

കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ രാജിവച്ചു

International
  •  a day ago
No Image

മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് പിന്നാലെ ജൈന ക്ഷേത്രവും; മധ്യപ്രദേശില്‍ ജയ് ശ്രീറാം വിളികളോടെ ജൈനക്ഷേത്രം ആക്രമിച്ചു

National
  •  a day ago
No Image

വയനാട് ഡിസിസി ട്രഷർ എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് കെപിസിസി

Kerala
  •  a day ago
No Image

അൾട്രാ 98 ഒക്ടേൻ പെട്രോൾ വില കുറച്ച് കുവൈത്ത്; വിലക്കുറവ് മാർച്ച് 31 വരെ

Kuwait
  •  a day ago