ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശീയ ഉന്‍മൂലനം: ഡോ.അബ്ദുറസാഖ് അബൂജസര്‍
പട്ടിക്കാട്( ഫൈസാബാദ്): ഗസയില്‍ ഇസ്രയേല്‍ ലക്ഷ്യമിടുന്നത് വശീയ ഉന്‍മൂലനമാണെന്ന് ഫല്‌സ്തീന്‍ നയതന്ത്ര പ്രതിനിധി ഡോ.അബ്ദുറസാഖ് അബൂജസര്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗസയില്‍ സര്‍വ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്രയേല്‍ തകര്‍ത്തു. നിരവധി പൊഫസര്‍മാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും കൊന്നൊടുക്കി. 450 ദിവസത്തിലധികമായി ഈ ക്രൂരത ലോകത്തിന്റെ കണ്ണിനും കാതിനും താഴെയാണ് നടക്കുന്നത്. വെസ്റ്റ് ബാങ്കിലും വലിയ ക്രൂരത ഇസ്രയേല്‍ ചെയ്യുന്നു.
ഫലസ്തീനുമായി നല്ല സൗഹൃദമാണ് ഇന്ത്യ എന്നും കാത്തു സൂക്ഷിക്കുന്നത്. ഫലസ്തീന്‍ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യ എന്നും പിന്തുണച്ചിട്ടുണ്ട്. മുന്‍ വിദേശ കാര്യമന്ത്രിയായിരുന്ന ഇ. അഹമ്മദിനെ പ്രത്യേകം ഓര്‍ക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ഫലസ്തീന്‍ പ്രസിഡണ്ട് യാസിര്‍ അറഫാത്തിനെ അവസാനമായി സന്ദര്‍ശിച്ച ഇന്ത്യന്‍ നേതാവ് ഇ. അഹമ്മദായിരുന്നു. അദ്ദേഹത്തോടൊപ്പം ഖുദ്‌സില്‍ ജുമുഅ നിസ്‌കരിച്ചു. ജാമിഅ സമ്മേളനത്തിന് ക്ഷണിച്ചതിലൂടെ ഫലസ്തീന്‍ രാഷ്ട്രത്തോടും ജനതയോടും നിങ്ങള്‍ കാണിച്ച ഐക്യദാര്‍ഡ്യത്തിന് നന്ദി പറയുന്നവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."