അഞ്ചാം ടെസ്റ്റിൽ ബുംറക്ക് പരുക്ക്; ഇന്ത്യക്ക് കനത്ത തിരിച്ചടി
സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ അവസാന ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിനത്തിൽ ജസ്പ്രീത് ബുംറക്ക് പരുക്ക്. പരുക്കേറ്റ ബുംറ മെഡിക്കൽ ടീമിനൊപ്പം ഗ്രൗണ്ട് വിടുകയായിരുന്നു. മത്സരത്തിൽ ലഞ്ചിന് ശേഷം വെറും ഒരു ഓവർ മാത്രമേ ബുംറ ബൗൾ ചെയ്തിട്ടുള്ളൂ. മെഡിക്കൽ സംഘം ബുംറയെ സ്കാനിംഗിനായി കൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഞ്ചാം ടെസ്റ്റിൽ നിന്നും സ്വയം പിന്മാറിയ രോഹിത് ശർമ്മക്ക് പകരം ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. ഈ പരമ്പരയിൽ ഉടനീളം മിന്നും പ്രകടനമായിരുന്നു ബുംറ നടത്തിയിരുന്നത്. ഇതിനോടകം തന്നെ 32 വിക്കറ്റുകൾ ആണ് ബുംറ വീഴ്ത്തിയത്. അതുകൊണ്ട് തന്നെ ബുംറയുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയയായിരിക്കും നൽകുക.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 185 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ടോപ് സ്കോറർ റിഷബ് പന്താണ്. 98 പന്തിൽ 40 റൺസാണ് പന്ത് നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിഗ്സ്. രവീന്ദ്ര ജഡേജ 95 പന്തിൽ 26 റൺസും ജസ്പ്രീത് ബുംറ 17 പന്തിൽ 22 റൺസും നേടി.
ഓസ്ട്രേലിയൻ ബൗളിങ്ങിൽ സ്കോട്ട് ബോളണ്ട് നാല് വിക്കറ്റുകളും മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകളും നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും നഥാൻ ലിയോൺ ഒരു വിക്കറ്റും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."