നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: ദിനേശ് കാർത്തിക്
ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് ദിനേശ് കാർത്തിക്. കമ്മിൻസ് നിലവിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആണെന്നാണ് ദിനേശ് കാർത്തിക് പറഞ്ഞത്.
'കമ്മിൻസ് ഇപ്പോഴത്തെ ക്രിക്കറ്റിലെ ഏറ്റവും ആക്രമണകാരിയായ താരമാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ ബോഡി ലാൻഗേജുകൾ, മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതി, പോസ്റ്റ്‌മാച്ചുകൾ, പ്രീമാച്ചുകൾ ഇതെല്ലം നോക്കിയാൽ മനസിലാവും. ഒരു ടീമിനെ മുന്നിൽ നിന്നും നയിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അവൻ ഇപ്പോൾ ലോകത്തിലെ ഒന്നാം നമ്പർ ക്യാപ്റ്റനാണ്,' ദിനേശ് കാർത്തിക് പറഞ്ഞു.
അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിയിൽ കമ്മിൻസിന്റെ കീഴിലാണ് ഇന്ത്യയെ 3-1ന് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. ഇതിനു പിന്നാലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാനും ഓസ്‌ട്രേലിയക്ക് സാധിച്ചു.
കലാശപ്പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെയാണ് ഓസ്‌ട്രേലിയ നേരിടുക. കമ്മിൻസിന്റെ കീഴിൽ തന്നെയാണ് ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ചത്. 2023ൽ ഇന്ത്യയെ തോൽപ്പിച്ച് ആയിരുന്നു ഓസ്‌ട്രേലിയ ആദ്യമായി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫി സ്വന്തമാക്കിയത്.
നിലവിൽ കമ്മിൻസ് പരുക്കിന്റെ പിടിയിലാണ്. പരുക്കേറ്റത്തിന് പിന്നാലെ ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്നും പാറ്റ് കമ്മിൻസ് പുറത്തായിരുന്നു. കമ്മിൻസ് വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചേക്കില്ലെന്നും റിപ്പോർട്ടുകൾ നിലനിൽക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."