HOME
DETAILS

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ ആദ്യ നടപടി, 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

  
December 19 2024 | 05:12 AM

six-officials-suspended-for-illegally-receiving-social-welfare-pensions

തിരുവനന്തപുരം: അനധികൃതമായി സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ നടപടി. കൃഷി വകുപ്പിലെ ജീവനക്കാര്‍ക്കെതിരേയാണ് ആദ്യഘട്ടത്തില്‍ നടപടി. ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷവിഭാഗത്തിലെ ആറ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും നിര്‍ദ്ദേശിച്ചു. 

കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ഗ്രേഡ് -2 അറ്റന്‍ഡര്‍ സാജിത കെ.എ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഷീജാകുമാരി ജി., വടകര മണ്ണ് സംരക്ഷണ ഓഫീസ് വര്‍ക്ക് സുപ്രണ്ട് നസീദ് മുബാറക്ക്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഭാര്‍ഗവി പി, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്‍ഡ് ഡയറക്ടറുടെ കാര്യലായം പാര്‍ട്ട് ടൈം സ്വീപ്പര്‍ ലീല കെ, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബ് പാര്‍ട്ട് ടൈം സ്വീപ്പര്‍ രജനി ജെ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം.

ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് കോടതി വിധിക്ക് പിന്നാലെ വീണ്ടും കത്തി 'പെഗാസസ്' ; ലക്ഷ്യമിട്ട 300 പേരുകള്‍ വെളിപെടുത്തണമെന്ന് കേന്ദ്രത്തോട് കോണ്‍ഗ്രസ് 

International
  •  a day ago
No Image

പി ഗഗാറിനെ മാറ്റി; കെ റഫീഖ് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി

Kerala
  •  a day ago
No Image

വിജയരാഘവന്‍ പറഞ്ഞത് പാര്‍ട്ടി നയം; വര്‍ഗീയവാദികള്‍ കേരളത്തില്‍ തലപൊക്കാന്‍ ശ്രമിക്കുന്നു: പി.കെ ശ്രീമതി

Kerala
  •  a day ago
No Image

പിടിച്ചാല്‍ കിട്ടാത്ത ഫോമില്‍ സലാഹ്; ഗോളിലും അസിസ്റ്റിലും ഒന്നാമന്‍; ക്ലബ്ബും പ്രീമിയര്‍ ലീഗ് തലപ്പത്ത്

Football
  •  a day ago
No Image

സൈനികന്‍ വിഷ്ണുവിന്റെ തിരോധാനം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

Kerala
  •  a day ago
No Image

സിറിയയില്‍ പുതിയ നീക്കത്തിന് സഊദി; വിമത നേതാവ് ജുലാനിയുമായി കൂടിക്കാഴ്ച നടത്തി

Saudi-arabia
  •  a day ago
No Image

പൊലിസ് തലപ്പത്ത് പോര്; അജിത്കുമാറിന്റെ മൊഴി കള്ളമെന്ന് പി വിജയന്‍, നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി

Kerala
  •  2 days ago
No Image

അന്യായ നിരക്ക് പിന്‍വലിച്ചില്ലെങ്കില്‍ പാനമ കനാല്‍ ഏറ്റെടുക്കും: ട്രംപ്

International
  •  2 days ago
No Image

വംശഹത്യയുടെ 443ാം നാള്‍; ഗസ്സയിലുടനീളം ഇസ്‌റാഈല്‍ നരവേട്ട, ആശുപത്രികളിലും സ്‌കൂളുകളിലും ബോംബ് വര്‍ഷം, കത്തിയമര്‍ന്ന് ടെന്റുകള്‍, കൊന്നൊടുക്കിയത് 50ലേറെ മനുഷ്യരെ

International
  •  2 days ago
No Image

എം.ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  2 days ago