
ബംഗ്ലാദേശില്‍ നടക്കുന്ന 'ഹിന്ദു വേട്ട'.! ഇന്ത്യന്‍ മാധ്യമങ്ങളുടെ പെട്ടെന്നുള്ള ന്യൂനപക്ഷപ്രേമത്തിന് കാരണം | Bangladesh In Depth

നമ്മുടെ തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശ് വീണ്ടും ഇന്ത്യന്‍ മാധ്യമങ്ങളുടെ തലക്കെട്ടായി മാറിയിരിക്കുകയാണ്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ നോക്കുന്ന ഭരണകൂടത്തിന്റെ ജിഹ്വകളാകാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ക്ക് ബംഗ്ലാദേശിനെ കുറിച്ച് പറയാന്‍ 100 നാക്കാണെന്ന് പറയാം. മണിപ്പൂരിലെ ആക്രമണങ്ങളും രാജ്യത്തുടനീളം മസ്ജിദുകള്‍ക്ക് നേരെയും ബീഫിന്റെ പേരിലും മറ്റും നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും വിദ്വേഷപ്രാചാരണങ്ങളുമെല്ലാം മൂടിവയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് അയലത്തെ കുറ്റവും കുറവും പറഞ്ഞ് ബാലന്‍സ് ചെയ്യുകയെന്നതാണ്. അതുകൊണ്ടുതന്നെ ആവണം ഇന്ത്യന്‍ മാധ്യമങ്ങള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഹൈക്കോടതിയില്‍ ഇന്നലെ ഒരു ഹരജി ഫയല്‍ ചെയ്യപ്പെടുക പോലും ഉണ്ടായി. അത്രമേല്‍ വ്യാജ വാര്‍ത്തകളുമായാണ് ഓരോ ദിവസവും ഇന്ത്യന്‍ മാധ്യമങ്ങള്‍ പുറത്തിറങ്ങുന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരേ ക്രൂരമായ വേട്ടയാടല്‍ നടക്കുന്നു എന്നതാണ് മാധ്യമവാര്‍ത്തകളുടെ കേന്ദ്ര ബിന്ദു. ക്ഷേത്രങ്ങള്‍ പൊളിക്കുന്നെന്ന് പറഞ്ഞ് വിഡിയോകള്‍ പുറത്തിറക്കി സാമൂഹിക മാധ്യമങ്ങളും അരങ്ങ് തകര്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഏറെ വൈറലായ, ബംഗ്ലാദേശില്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്തു എന്നവകാശപ്പെടുന്ന വിഡിയോ ഇന്നലെ ഫാക്റ്റ് ചെക്ക് നടത്തിയപ്പോള്‍ പുറത്തുവന്നത് മുസ് ലിംകള്‍ പള്ളിക്ക് സമീപം പടുത്തുയര്‍ത്തിയ കെട്ടിടം അവര്‍ തന്നെ പൊളിച്ചു മാറ്റുന്നതിന്റെ ദൃശ്യമാണെന്ന് മനസ്സിലായി.

വ്യാജ വാര്‍ത്തകളുടെ ഒഴുക്ക്
ഹിന്ദു സംഘടനയായ ഇസ്കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ഫേസ്ബുക്ക് വഴിയായിരുന്നു പ്രചാരണം. ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കുന്നു എന്നും ഇന്നലെ ബംഗ്ലാദേശിലെ വിവിധ നഗരങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും ഹിന്ദു ഭക്തരെ മര്‍ദിക്കുകയും ചെയ്തതെങ്ങനെയെന്ന് കാണുക എന്നുമുള്ള തലക്കെട്ടുകള്‍ നല്‍കിയാണ് പലരും വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിരവധി പേരാണ് വിഡിയോക്ക് താഴെ വിദ്വേഷ കമന്റുമായി എത്തിയത്.
എന്നാല്‍, വിഡിയോയുടെ കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സേര്‍ച്ചില്‍ പരിശോധന നടത്തിയപ്പോള്‍ 2024 ഓഗസ്റ്റില്‍ പുറത്തുവന്ന ഒരു വിഡിയോ ആണ് ഇതൊന്നാണ് വ്യക്തമായത്. ബംഗ്ലാദേശിലെ ഖാസിപൂര്‍ ഗ്രാമത്തിലെ നാട്ടുകാര്‍ അവിടത്തെ പ്രാദേശിക പള്ളി ഇമാമിനെ പുറത്താക്കിയെന്ന വാര്‍ത്തയ്ക്ക് ഒപ്പമുള്ളതായിരുന്നു വിഡിയോ. തുടര്‍ന്ന് ഈ വിഷയത്തില്‍ എന്തെങ്കിലും ന്യൂസ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടോയെന്ന് പരിശോധിച്ചപ്പോള്‍ മെട്രോ ടിവി ന്യൂസ് പോര്‍ട്ടല്‍ 2024 ഓഗസ്റ്റ് 29ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടും ലഭിച്ചു.

പതിറ്റാണ്ടിലേറെക്കാലം അവിടത്തെ പള്ളിയില്‍ സേവനമനുഷ്ഠിച്ചിരുന്ന അലി ഖാസി എന്ന വ്യക്തി 2004ല്‍ മരിച്ചപ്പോള്‍ അനുയായികള്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പള്ളിയോട് ചേര്‍ന്ന് ഒരു കെട്ടിടം നിര്‍മ്മിച്ചു. എന്നാല്‍, ഈ സ്ഥലം പിന്നീട് മയക്കുമരുന്ന് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയതോടെ ഗ്രാമവാസികള്‍ ചുറ്റിക, പാര എന്നിവ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു എന്നാണ് ആ വാര്‍ത്തയില്‍ പറയുന്നത്. വൈറല്‍ വിഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ അടക്കമാണ് വാര്‍ത്ത. കൂടാതെ, ഖാസിപൂര്‍ പൊലിസ് സ്റ്റേഷന് ഓഫിസര്‍ ഇന്‍ ചാര്‍ജ് ഷാഹിദുല്‍ ഇസ് ലാം കെട്ടിടം തകര്‍ത്തതുമായി ബന്ധപ്പെട്ട് അന്ന് നടത്തിയ പ്രതികരണം ബംഗ്ലാദേശ് മാധ്യമമായ കലേര്കാന്തോയും വാര്‍ത്തയാക്കിയിട്ടുണ്ട്.

അതായത് വൈറലായ വിഡിയോയിലുള്ള തൊപ്പിയിട്ട മനുഷ്യര്‍ തകര്‍ക്കുന്നത് ഹിന്ദു ക്ഷേത്രമല്ല, മുസ് ലിം പള്ളിയോട് ചേര്‍ന്നുണ്ടാക്കിയ കെട്ടിടമാണ്. ഷേക്ക് ഹസീനക്കെതിരായ സമരവേളയില്‍ പുറത്തിറങ്ങിയ ക്ഷേത്രം തകര്‍ക്കുന്ന വീഡിയോകളില്‍ ഏറെയും വ്യാജമാണെന്ന് അന്ന് തന്നെ വെളിപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ഈ പുതിയ വിഡിയോയും ഫാക്ട് ചെക്കിലൂടെ പൊളിച്ചടക്കിയിരിക്കുന്നത്.
എന്തിനാണ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായത്?
ദേശീയപതാക അവഹേളിച്ചതിന് ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തതും പിന്നാലെ ഉണ്ടായ പ്രതിഷേധങ്ങളുമാണ് വീണ്ടും ബംഗ്ലാദേശിനെ സംഘര്‍ഷഭരിതമാക്കിയത്. ഈ സംഘര്‍ഷത്തില്‍ പോലും ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുകയോ സാധാരണ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയോ ചെയ്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൃഷ്ണദാസിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത് പോലും മുസ് ലിമായിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ സൈഫുല്‍ ഇസ് ലാമിനാണ് ആക്രമണത്തിനിടെ ജീവന് നഷ്ടപ്പെട്ടത്.

ഒക്ടോബര്‍ 25ന് ഛത്തോഗ്രാമില് ഹിന്ദുസംഘടനകള്‍ നടത്തിയ റാലിക്കിടെ ദേശീയപതാകയ്ക്ക് മുകളില്‍ കാവിക്കൊടി കെട്ടി അപമാനിച്ചതിനാണ് ചിന്മയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി മുന്‍ എം.പി ഫിറോസ് ഖാന്റെ പരാതിയില്‍ ഒക്ടോബര്‍ 31ന് കൃഷ്ണദാസുള്‍പ്പെടെ 19 പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കോട്വാലി പൊലിസ് കേസെടുത്തിരുന്നു. ഈ കേസില്‍ കഴിഞ്ഞ തിങ്കളാഴ്ച ധാക്കയിലെ ഹസ്രത് ഷഹ്ജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മെട്രോപൊളിറ്റന്‍ പൊലിസ് കൃഷ്ണദാസിനെ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം നിഷേധിച്ചതോടെ ചിറ്റഗോങ്ങില്‍ ജയിലില്‍ കഴിയുകയാണ് കൃഷ്ദാസ്.
ഇപ്പോള്‍ വിവാദങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഇസ്കോണ്‍ എന്ന സംഘടനയുടെ മുന്‍ നേതാവും വക്താവുമായിരുന്നു കൃഷ്ണദാസ്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 2024 ജൂലായില്‍ ചിന്മയ് കൃഷ്ണദാസിനെ ഇസ്കോണ്‍ പുറത്താക്കിയതാണ്. അപമാനിതനായ കൃഷ്ണദാസ് തെക്കുവടക്ക് നടക്കുന്നതിനിടയിലാണ് ഷേക്ക് ഹസീന അധികാരത്തില്‍ നിന്ന് പുറത്താവുന്നത്. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറിയപ്പോള്‍, ഹസീനയ്ക്ക് പിന്തുണ നല്കിയ ചില ഹിന്ദു കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.
അവസരം മുതലാക്കി രംഗത്തിറങ്ങിയ കൃഷ്ണദാസ് ഹിന്ദുക്കള്‍ക്കെതിരേ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നു എന്ന വ്യാജ പ്രചാരണവുമായി രംഗം കൊഴുപ്പിച്ചു. ഹിന്ദു സമൂഹത്തിന്റെ പുതിയ നേതാവാകാനുള്ള ശ്രമങ്ങളായിരുന്നു പിന്നില്‍. ഈ സമയത്താണ് ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നു എന്ന് അവകാശപ്പെടുന്ന ബംഗ്ലാദേശ് സൊമ്മിലിറ്റോ സനാതനി ജാഗരണ്‍ ജോതിന്റെ വക്താവായി അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച കൃഷ്ണദാസിന അറസ്റ്റ് ചെയ്തപ്പോള്‍ ഇസ്കോണ്‍ ആദ്യം പറഞ്ഞത്, ചിന്മയ് കൃഷ്ണദാസിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതാണെന്നും അതിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു.
എന്താണ് ഇസ്കോണ്‍
1966 ജൂലൈ 13ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ രൂപം കൊണ്ട ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് എന്ന ഗൗഡിയ വൈഷ്ണവ പ്രസ്ഥാനമാണ് ഇസ്കോണ്‍. ഹരേ കൃഷ്ണ മൂവ്മെന്റ് എന്നും അറിയപ്പെടുന്ന പ്രസ്ഥാനത്തിന് അടിത്തറ പാകിയത് അഭയ് ചരണാരവിന്ദ ഭക്തിവേദാന്ത സ്വാമി പ്രഭുപാദയാണ്. ശ്രീകൃഷ്ണനെ ആരാധിക്കുന്ന പ്രസ്ഥാനത്തിന് കീഴില്‍ ലോകത്താകെ പത്തുലക്ഷത്തിലധികം വിശ്വാസികളുണ്ടെന്നാണ് കണക്കാക്കുന്നത്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, സാമൂഹ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലായി 700 ലധികം ഇസ്കോണ്‍ കേന്ദ്രങ്ങളുണ്ട്. പശ്ചിമ ബംഗാളിലെ മായാപൂര്‍ ആണ് ഇന്ത്യയിലെ ആസ്ഥാനം.
എന്നാല്‍, ബംഗ്ലാദേശില്‍ ഇസ്കോണ്‍ നിരോധിക്കണമെന്ന് വ്യാപകമായ ആവശ്യമാണ് ഉയരുന്നത്. ഷേക്ക് ഹസീനക്ക് എതിരേ പോരാട്ടം നടത്തിയവരുടെ കൂടി കണ്ണിലെ കരടാണിപ്പോഴവര്. ഇസ്കോണ്‍ അവാമി ലീഗിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് പിന്തുണ നല്കുന്ന വിദ്യാര്‍ഥി സംഘടനകളുടെ സ്റ്റുഡന്റ് കോഓഡിനേറ്റര്‍ ഹസ്നത്ത് അബ്ദുല്ല ആരോപിച്ചത്. ഇസ്കോണിനെ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഇസ്കോണിനെ നിരോധിക്കണമെന്ന ഹരജി ബംഗ്ലാദേശ് ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. അറസ്റ്റ് ചെയ്ത ഉടന്‍ കൃഷ്ണദാസിനെ തള്ളിപ്പറഞ്ഞ ഇസ്കോണ്‍, ഇപ്പോള്‍ പക്ഷേ, അയാള്‍ക്ക് അനുകൂലമായി രംഗത്തു വന്നു എന്നതും ശ്രദ്ധേയമാണ്.
ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ
ചിന്മയ് കൃഷ്ണദാസിന് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷമാവുന്നത്. കൃഷ്ണദാസിനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടം പൊലിസ് വാഹനം രണ്ടുമണിക്കൂര്‍ നേരത്തേക്ക് തടഞ്ഞുവെച്ചു. പ്രതിഷേധക്കാര്‍ ഇഷ്ടിക ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ആക്രമിച്ചതോടെ പാെലിസ് അക്രമികള്‍ക്ക് നേരെ ലാത്തിയും ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. കോടതിപരിസരത്ത് അക്രമികളും സുരക്ഷാസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 10 പൊലിസുകാരുള്‍പ്പെടെ 37 പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെയാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സൈഫുല്‍ ഇസ് ലാമിന് ജീവന് നഷ്ടമായത്.
ആക്രമണങ്ങളെ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയും കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈ കമ്മീഷന് ഓഫിസിന് നേരെ നടന്ന ആക്രമണങ്ങളുമെല്ലാം ബംഗ്ലാദേശികളെ ഇന്ത്യയുമായി കൂടുതല്‍ അകറ്റുന്നതായി. ഹസീനയ്ക്ക് അഭയം നല്‍കിയത് മുതല്‍ ഇന്ത്യയുമായി ആരംഭിച്ച അഭിപ്രായ ഭിന്നത രൂക്ഷമാക്കുന്നതായിരുന്നു ഈ സംഭവങ്ങള്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍.

ഇന്ത്യയിലും അക്രമങ്ങള്‍
അഗര്‍ത്തലയില്‍ പ്രതിഷേധക്കാര്‍ പതാകസ്തംഭം നശിപ്പിക്കുകയും ബംഗ്ലാദേശിന്റെ ദേശീയ പതാകയെ അവഹേളിക്കുകയും അസിസ്റ്റന്റ് ഹൈക്കമ്മിഷനിലെ സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആരോപിച്ചു. നയതന്ത്ര ദൗത്യങ്ങളെ സംരക്ഷിക്കേണ്ടത് ആതിഥേയ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും ബംഗ്ലാദേശ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് ബംഗ്ലാ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയ ഹിന്ദു സംഘര്‍ഷ് സമിതി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ബാരിക്കേഡ് തകര്‍ത്ത അക്രമികള്‍ ഓഫിസില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി. ബംഗ്ലാദേശി ദേശീയപതാക അഗ്നിക്കിരയാക്കി കോംപൗണ്ടിലെ ബോര്‍ഡുകള്‍ക്ക് തീയിടുകയും ചെയ്തു.

ബംഗ്ലാദേശിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പശ്ചിമബംഗാളിലും ഹിന്ദുത്വസംഘടനകള് അക്രമാസക്ത സമരപരിപാടികളാണ് നടത്തിവരുന്നത്. ഹിന്ദു മഞ്ച് പ്രവര്‍ത്തകര്‍ ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിന്റെ കോലം കത്തിച്ചു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചംഗ്രബന്ധയിലും പ്രതിഷേധ പ്രകടനം നടന്നു.
പുതിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ ബംഗ്ലാദേശ് പൗരന്മാര്ക്കെതിരേ വ്യാപക ബഹിഷ്കരണങ്ങളും നടക്കുകയാണ്. കഴിഞ്ഞദിവസം ബംഗ്ലാ പൗരന്മാരെ ചികിത്സിക്കില്ലെന്ന് പശ്ചിമബംഗാള്‍ ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ബംഗ്ലാ പൗരന്മാരെ പ്രവേശിപ്പിക്കില്ലെന്ന് ത്രിപുരയിലെ ഹോട്ടലുകള്‍ പ്രഖ്യാപിച്ചു. ത്രിപുര ഹോട്ടല്‍ ആന്‍ഡ് റസ്റ്റൊറന്റ് അസോസിയേഷനാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
ബംഗ്ലാദേശിന്റെ കാര്യത്തില്‍ മാത്രം ഇന്ത്യന്‍ മാധ്യമങ്ങളുടെ ന്യൂനപക്ഷ പ്രേമം
Fact on Bangladesh's 'Hindu hunting' news
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യ-പാകിസ്താന് മത്സരത്തില്‍ മഴ കളിക്കുമോ, ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
uae
• a few seconds ago
പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴരലക്ഷം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍
Kerala
• 3 minutes ago
ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടി തട്ടി സഹോദരങ്ങള്‍; ഉടമകള്‍ ഒളിവില്‍
Kerala
• 5 minutes ago
അച്ഛനമ്മമാര്‍ ഐ.സി.യുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്, മുലപ്പാലടക്കം ഒരുക്കി: മന്ത്രി വീണാ ജോര്‍ജ്
Kerala
• 15 minutes ago
ആ താരത്തെ പോലൊരാൾ ഇനി ഫുട്ബോളിൽ ഉണ്ടാകില്ല: ഡി പോൾ
Football
• 16 minutes ago
ഓതിപ്പഠിക്കാം ഒറ്റ ക്ലിക്കില്‍...ഡിജിറ്റല്‍ ഉള്ളടക്കത്തോടെ പുതിയ മദ്റസ പാഠപുസ്തകങ്ങള്‍
organization
• an hour ago
ഒമാനിലേക്ക് അധ്യാപക നിയമനവുമായി ഒഡെപെക്; മാർച്ച് രണ്ട് വരെ അപേക്ഷിക്കാം
oman
• an hour ago
കൊല്ലത്ത് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പൊലിസ് മാറ്റിയിട്ടും വീണ്ടുമിട്ടു; അട്ടമറിശ്രമം?
Kerala
• an hour ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ദുബൈ എയർപോർട്ടിന് സമീപമുള്ള ബസ് റൂട്ടിൽ താത്ക്കാലിക മാറ്റങ്ങൾ; ഇന്നലെ മുതൽ പ്രാബല്യത്തിൽ
uae
• an hour ago
റമദാൻ കാലത്ത് പിതാക്കമാരുടെ പേരിൽ ജീവകാരുണ്യ ഫണ്ടുമായി യുഎഇ
uae
• 2 hours ago
വീട്ടിൽ സ്വർണംവെച്ചിട്ടെന്തിന്, കയ്യിലുള്ള സ്വർണ്ണം നിങ്ങളെ ലക്ഷപ്രഭുക്കളാകുമോ? ചർച്ചയാകുന്നു ഗോൾഡ് റീവാല്യൂവേഷൻ
Economy
• 3 hours ago
ഷെയ്ഖ് മുഹമ്മദ് ദുബൈ ഇന്റർ നാഷണൽ ബോട്ട് ഷോ സന്ദർശിച്ചു
uae
• 3 hours ago
പത്താം ക്ലാസുകാർക്ക് യുഎഇയിൽ അവസരം; ഫെബ്രുവരി 26നകം അപേക്ഷിക്കാം
uae
• 4 hours ago
ഇന്‍വെസ്റ്റ് കേരള; ദുബൈ ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടി
Kerala
• 4 hours ago
Qatar Weather: ഖത്തറിൽ മറ്റന്നാൾ മുതൽ തണുപ്പ് കൂടും, പൊടിക്കാറ്റും; ജാഗ്രതാ നിർദേശം
qatar
• 5 hours ago
ദുബൈയിലെ സ്കൂൾ ബസ് യാത്രയിൽ തൃപ്തരാണോ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായ സർവേ ആരംഭിച്ചു
uae
• 6 hours ago
പി.സി ജോര്‍ജിന് പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടിസ്; മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിന് സാധ്യത
Kerala
• 6 hours ago
മസ്തകത്തില്‍ പരുക്കേറ്റ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില്‍; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Kerala
• 6 hours ago
റിയാദ് എയർ ഈ വർഷം അവസാനത്തോടെ പറന്നുയരും
Saudi-arabia
• 5 hours ago
പണി മുടക്കിയവര്‍ക്ക് 'പണി' കിട്ടും; സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരുടെ കണക്കെടുത്ത് സര്‍ക്കാര്‍
Kerala
• 5 hours ago
തളരാതെ, വാടാതെ ആശവര്‍ക്കര്‍മാര്‍
Kerala
• 5 hours ago