HOME
DETAILS

വടക്കന്‍ ജില്ലകള്‍ ഇന്നും മഴയില്‍ മുങ്ങും; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

  
Web Desk
December 03 2024 | 03:12 AM

Heavy Rain Continues in Northern Kerala Orange Alert Issued for Kannur and Kasaragod Schools Closed in Four Districts

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളില്‍ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം,ആലപ്പുഴ,തൃശൂര്‍,കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അതേസമം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. 

ദുര്‍ബലമായ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. അടുത്ത മണിക്കൂറുകളില്‍ വടക്കന്‍ കേരളത്തിനും കര്‍ണാടകത്തിനും മുകളിലൂടെ അറബിക്കടലില്‍ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നത്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് നീക്കിയിട്ടില്ല. 

കാസര്‍കോട് ജില്ലയില്‍ അതിശക്തമായ മഴയാണ്. ഇന്നലെ ഉച്ചമുതലാണ് ശക്തമായ മഴ തുടങ്ങിയത്.
 പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഞ്ചേശ്വരം പൊസോട്ട് മൂന്ന് വീടുകള്‍ വെള്ളത്തില്‍ മുങ്ങി. പാസോട്ട് മഹ്മൂദ്, ഇസ്മാഈല്‍, അബ്ദുര്‍ റഹ്മാന്‍ എന്നിവരുടെ വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്. ദേശീയപാതക്ക് സമീപത്താണ് വീടുകള്‍. ദേശീയ പാത നിര്‍മാണത്തോടെ വെള്ളം ഒഴുകിപ്പോകാനുള്ള വഴി അടഞ്ഞതാണ് സമീപത്തെ വീടുകള്‍ പകുതിയോളം വെള്ളത്തില്‍ മുങ്ങാന്‍ കാരണം. ദേശീയപാതയിലും വന്‍ വെള്ളക്കെട്ടുണ്ട്. 

കൂടാതെ കുമ്പള ഷിറിയയില്‍ ദേശീയപാതയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് വാഹന ഗതാഗത്തിന് തടസം ഉണ്ടാക്കി. വാഹനങ്ങള്‍ പകുതിയോളം മുങ്ങുന്ന രീതിയിലാണ് റോഡില്‍ വെള്ളം കയറിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  5 hours ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  5 hours ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  6 hours ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  6 hours ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  6 hours ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  6 hours ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  7 hours ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  7 hours ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  8 hours ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  8 hours ago