HOME
DETAILS

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

  
November 19 2024 | 17:11 PM

Kuwait Reports 39170 Traffic Violations in One Week

കുവൈത്ത് സിറ്റി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് (ജിടിഡി) പ്രതിവാര റിപ്പോര്‍ട്ട് പുറത്തിറക്കി. നവംബര്‍ 9 മുതല്‍ 15 വരെയുള്ള കാലയളവില്‍, ട്രാഫിക് നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആര്‍ട്ടിക്കിള്‍ 207 ലംഘിച്ചതിന് ട്രാഫിക് പട്രോളിങ് 39,170 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി. 105 വാഹനങ്ങളും 55 മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുത്തു, കൂടാതെ, വിവിധ കേസുകളുമായി ബന്ധപ്പെട്ട് 48 വാഹനങ്ങളും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഹരി കൈവശം വെച്ചതായി സംശയിച്ച് നാല് പേരെ ബന്ധപ്പെട്ട വകുപ്പ് അധികാരികളിലേക്ക് റഫര്‍ ചെയ്തു. 1,589 അപകടങ്ങളാണ് കഴിഞ്ഞയാഴ്ച ഉണ്ടായിട്ടുള്ളത്, ഇതില്‍ 195 പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ വ്യക്തമാക്കി.
 
സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ മുതലായ ഗതാഗത നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി രാജ്യത്തുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 252 ക്യാമറകള്‍ സ്ഥാപിച്ച് വരുകയാണെന്ന് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അബദുല്ല ബു ഹസ്സന്‍ വെളിപ്പെടുത്തി.

പുതിയ ക്യാമറകള്‍ അമിത വേഗത പിടികൂടുക മാത്രമല്ല, രണ്ട് ക്യാമറ പോയിന്റുകള്‍ക്ക് ഇടയിലുള്ള യാത്രയിലെ സമയവും നിരീക്ഷിക്കും. ഒരു ക്യാമറയില്‍ നിന്ന് മറ്റെരു ക്യാമറ വരെയുള്ള സമയത്ത് വേഗത കൂട്ടി, അടുത്ത ക്യാമറയുടെ അടുത്ത് എത്തുമ്പോള്‍ വേഗത കുറച്ച് കടന്ന് പോകുന്നവരെ ഇതുവഴി കണ്ടെത്താനാകും. ഇത്തരക്കാരെ പിടികൂടി ഇരു ക്യാമറയുടെ ഇടയിലുള്ള സമയം വിലയിരുത്തി അമിത വേഗതക്കാരില്‍ നിന്ന് 'പിഴ' ഈടാക്കും. വാഹനം ഓടിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ പുതിയ ട്രാഫിക് നിയമ പ്രകാരം 50 ദിനാറായിരിക്കും പിഴയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇത് അഞ്ച് ദിനാറാണ്.

Kuwait authorities record 39,170 traffic infractions within a week, with multiple vehicles seized.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  2 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  2 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  2 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  2 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  2 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  2 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  2 days ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  2 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  2 days ago