തുരുത്തിക്കരയിൽ വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് മന്ത്രി ശിവൻകുട്ടി, അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണം
കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ വിദ്യാർത്ഥിക്ക് സ്കൂളിലെ കിണറ്റിൽ വീണ് പരിക്കേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ് നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 9.30ഓടെയാണ് അപകടം നടന്നത്. എന്നാൽ കുട്ടി എങ്ങനെയാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമല്ല. കാൽവഴുതി വീണതാകാമെന്നാണ് കരുതുന്നത്. ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കിണർ മൂടിയിട്ടുണ്ടെങ്കിലും ബലക്കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തലയ്ക്കും നടുവിനും പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."