ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം
അബുദബി: ആറു വർഷത്തിനുള്ളിൽ ദുബൈ വ്യോമയാന മേഖലയിൽ വൻതോതിൽ തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന് റിപോർട്ട് 2030 ഓടെ മേഖലയിൽ 1,85,000 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നാണ് ഓക്സ്ഫോർഡ് എക്കണോമിക്സിന്റെ റിപോർട്ട് ഇതോടെ വ്യോമയാന മേഖലയിൽജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 8,16,000 ആയി ഉയരും. നിലവിൽ 6,31,000 പേർ വ്യോമയാന മേഖലയിൽ ചെയ്യുന്നുണ്ട് . ഇതിൽ 1,03,000 തൊഴിലാളികളാണ് വ്യോമയാന മേഖലയുമായി നേരിട്ട് പ്രവർത്തിക്കുന്നത്. 2300 കോടി ദിർഹമാണ് കഴിഞ്ഞ വർഷം ഇവർക്ക് ശമ്പളമായി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദുബൈയുടെ സമ്പദ്വ്യവസ്ഥയിൽ വ്യോമയാന മേഖലയുടെ സ്വാധീനം എന്ന വിഷയത്തിലാണ് ആഗോള ഗവേഷണ സ്ഥാപനമായ ഓക്സ്‌ഫോർഡ് എക്കണോമിക്സ് ആണ് പഠനം നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാനിരിക്കുന്ന ആൽ മക്‌തും അന്താരാഷ്ട്ര വിമാനത്താവളത്തിലായിരിക്കും കൂടുതൽ തൊഴിലാസരങ്ങൾ സൃഷ്ടിക്കപ്പെടുക. 1,32,000 നിയമനങ്ങളാണ് ഇവിടെനിന്ന് പ്രതീക്ഷിക്കുന്നത്. കോവിഡിനുശേഷം ശക്ത മായ തിരിച്ചുവരവാണ് വ്യോമയാന മേഖലയിലുണ്ടായത്. ഈ മേഖല ദുബൈയുടെ വളർച്ചയിൽ ശക്തമായ പങ്കും വഹിക്കുന്നു. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈനുകളായ എമിറേറ്റ്സും ഫ്ലൈ ദുബൈയും കോവിഡിനുശേഷം ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു.
എമിറേറ്റ്സ് എയർലൈൻ, ദുബൈ എയർപോർട്ടുകൾ, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങൾ എന്നിവ 2030 ഓടെ 24,000 നേരിട്ടുള്ള പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം മേഖലയിൽ 1,03,000 നിയമനങ്ങളാണ് നടന്നത്. 2030ഓടെ ഇത് 1,27,000 ആയി ഉയരും. ദുബൈ എയർലൈനുകൾ 2023 അവസാനത്തോടെ 81,000 നേരിട്ടുള്ള നിയമനങ്ങളാണ് നടത്തിയത്. ഇത് 2030ഓടെ 1,04,000 ആയി വർധിച്ചേക്കും.
Description: Dubai’s aviation sector offers numerous job opportunities, driven by rapid industry growth and expansion. Roles range from pilots, air traffic controllers, and cabin crew to ground operations, customer service, engineering, and airport management. With the UAE’s commitment to becoming a global aviation hub, Dubai is an ideal destination for professionals seeking a career in aviation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."