HOME
DETAILS

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

  
Web Desk
December 07 2024 | 14:12 PM

kala Art Kuwait Niram 2024 drawing competition has created history

തുടര്‍ച്ചയായ 20ആം വര്‍ഷവും നിറങ്ങളുടെ വര്‍ണ്ണ വൈവിധ്യം സൃഷ്ടിച്ചുകൊണ്ട് ഒരു ശിശുദിനാഘോഷം കൂടി പങ്കാളിത്ത വര്‍ദ്ധനവോടെ കുവൈത്തിൽ വീണ്ടും ചരിത്രം കുറിച്ചു. ജി. സി. സി. യിലെ തന്നെ ഏറ്റവും വലിയ ചിത്രരചനാ മത്സരമായ 'നിറം 2024' ഡിസംബര്‍ 20 ന് വെള്ളിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഡ്രോയിംഗിലും പെയിന്റിംഗിലുമായി LKG മുതല്‍ 12 ആം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 3000ല്‍ അധികം കുട്ടികള്‍ പങ്കെടുത്തു. 

പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 134ആം ജന്മദിനത്തോടനുബന്ധിച്ചു  കുവൈറ്റിലെ ഇന്ത്യന് സ്‌കൂള് കുട്ടികള്ക്കായി അമേരിക്കന്‍ ടൂറിസ്റ്ററുമായി സഹകരിച്ചാണ് കല (ആര്‍ട്ട്) കുവൈറ്റ്   പരിപാടി സംഘടിപ്പിച്ചത്. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്‌കള്‍പ്ചര്‍ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പണ് ക്യാന്‍വാസ് പെയിന്റിംഗും ഉണ്ടായിരുന്നു. നിരവധി രക്ഷിതാക്കളും മത്സരത്തില്‍ പങ്കുചേര്‍ന്നു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ചെയര്‍മാനും ബോര്‍ഡ് ഓഫ് ട്രൂസ്റ്റിയും ആയ ഷെയ്ഖ് അബ്ദുള്‍ റഹ്മാന്‍ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഖൈത്താന്‍ പ്രിന്‍സിപ്പാള്‍ ഗംഗാധര്‍ ഷിര്‍ഷാദ്, ഗോസ്‌കോര്‍ ലേര്‍ണിംഗ്  പ്രധിനിധി അമല്‍ ഹരിദാസ് എന്നിവര്‍ ആശംസ പറഞ്ഞു. കല(ആര്‍ട്ട്)  കുവൈറ്റ് പ്രസിഡന്റ് ശിവകുമാര്‍, ജനറല്‍ സെക്രട്ടറി അനീഷ്, മുന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോസഫ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ രാകേഷ് പി.ഡി എന്നിവര്‍ സംസാരിച്ചു. 

ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്‌സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളും മത്സരത്തില്‍ പങ്കെടുത്തു. സന്ദര്‍ശകരും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു ജനാവലിയാല്‍ സ്‌കൂള്‍ അങ്കണം നിറഞ്ഞു കവിഞ്ഞു. ആര്‍ട്ടിസ്റ്റുമാരായ ശശി കൃഷ്ണന്‍, ഹരി ചെങ്ങന്നൂര്‍, സുനില്‍ കുളനട, മുകുന്ദന്‍ പഴനിമല എന്നിവര്‍ മത്സരം നിയന്ത്രിച്ചു. 

റിസള്‍ട്ട് ഡിസംബര്‍ 30ആം തിയ്യതി ദ്രിശ്യവാര്‍ത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്‌സൈറ്റ്‌ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് പുറമേ 75 പേര്‍ക്ക്  മെറിറ്റ് പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്. 2025 ജനുവരി 10ആം തിയ്യതി ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ച് സമ്മാനദാനം നിര്‍വഹിക്കും.

kala Art Kuwait Niram 2024 drawing competition has created history



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  4 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  4 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  4 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  4 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  4 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago