HOME
DETAILS
MAL
ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം
Web Desk
December 08 2024 | 04:12 AM
ദമസ്കസ്: വിമതര്‍ ദമസ്കസ് പിടിച്ചെടുത്തെന്ന വാര്‍ത്തക്ക് പിന്നാലെ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതായെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നു. അസദ് ദമസ്കസില്‍ ഇല്ലെന്ന് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അസദിന്റെ വക്താക്കള്‍ വാര്‍ത്ത നിഷേധിക്കുന്നു. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ കള്ളം പറയുകയാണ് എന്നാണ് അസദിന്റെ വക്താക്കള്‍ നല്കുന്ന വിശദീകരണം.
സിറിയയില്‍ വിമതര്‍ ദമസ്കസ് വിമാനത്താവളം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ദേശീയ ടെലിവിഷന്‍ ചാനലിന്റെയും റേഡിയോയുടെയും നിയന്ത്രണവും വിമതര്‍ പിടിച്ചെടുത്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാത്രിയോടെ തന്നെ വിമതര്‍ തലസ്ഥാനമായ ദമസ്കസ് വളഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."