HOME
DETAILS

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

  
Web Desk
December 08 2024 | 01:12 AM

Syria rebels celebrate in captured key Homs set sights Damascus

ദമസ്‌കസ്: സിറിയയില്‍ ഏകാധിപതിയായ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഏതു സമയവും വീണേക്കുമെന്ന് റിപ്പോര്‍ട്ട്. സിറിയയിലെ രണ്ടു പ്രധാന നഗരങ്ങളായ അലെപ്പോയും ഹുംസും പിടിച്ചെടുത്ത വിമതര്‍ ഇന്നലെ മറ്റൊരു നഗരമായ ഹമയും പിടിച്ചെടുത്തിരുന്നു. നിലവില്‍ മുന്നേറ്റം തുടരുന്ന വിമതര്‍ തലസ്ഥാനമായ ദമസ്‌കസ് വളഞ്ഞിരിക്കുകയാണ്. തെക്കുനിന്നും വടക്കുനിന്നും വിമതര്‍ ദമസ്‌കസിലെത്തിയതായാണ് റിപ്പോര്‍ട്ട്.

തെക്കന്‍ സിറിയയിലെ ദാര, സവൈദ എന്നീ പട്ടണങ്ങളും കീഴടക്കിയാണ് വിമത സേന തലസ്ഥാനമായ ദമസ്‌കസ് ലക്ഷ്യമിട്ട് നീങ്ങിയത്. ദാര സിറിയയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ്. ഒരാഴ്ചയ്ക്കിടെയാണ് നാലു വന്‍ നഗരങ്ങള്‍ വിമതര്‍ കീഴടക്കിയതോടെ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സഖ്യ കക്ഷികളായ ഇറാനും റഷ്യയും തങ്ങളുടെ പൗരന്മാരോട് സിറിയ വിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഇന്ത്യയും പൗരന്മാരോട് സിറിയ വിടാന്‍ ആവശ്യപ്പെട്ടു.

 

2024-12-0806:12:20.suprabhaatham-news.png
 
 

സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ദേര പ്രവിശ്യയുടെ 90 ശതമാനം പ്രദേശങ്ങളും വിമതര്‍ വെള്ളിയാഴ്ച വൈകിട്ടോടെ പിടിച്ചെടുത്തിട്ടുണ്ട്. തൊട്ടടുത്ത സവൈദയില്‍ നിന്നും സിറിയന്‍ സൈന്യവും ഗവര്‍ണറും പിന്‍വാങ്ങി. ഈ പ്രവിശ്യയിലെ പൊലിസ്, ജയില്‍ മേധാവി, പ്രാദേശിക ബാത് പാര്‍ട്ടി നേതാവ് എന്നിവര്‍ രക്ഷപ്പെട്ടു. ഇവിടെ വിവിധ ചെക്ക് പോസ്റ്റുകളുടെ നിയന്ത്രണം പ്രാദേശിക പോരാളികള്‍ ഏറ്റെടുത്തു. ദ്രൂസെ ന്യൂനപക്ഷങ്ങളുടെ ഹൃദയഭൂമിയാണ് സവൈദ. ഒരു വര്‍ഷത്തോളമായി ഇവിടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നുണ്ട്. ദാര, സവൈദ മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച കാര്യം സിറിയന്‍ സൈന്യം സ്ഥിരീകരിച്ചു. ഭീകരര്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇതെന്ന് സിറിയന്‍ സൈന്യത്തിലെ ജനറല്‍ കമാന്‍ഡ് പറഞ്ഞു. ദമസ്‌കസിനെ വിമതരില്‍ നിന്ന് സംരക്ഷിക്കാന്‍ സുരക്ഷാ ബെല്‍റ്റ് പണിയുകയാണെന്ന് സൈന്യം പറഞ്ഞു. ഹുംസ്, ഹമ പ്രവിശ്യകളുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ശ്രമം തുടരുകയാണെന്നും സൈന്യം അറിയിച്ചു.

അസദ് രാജ്യം വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. എന്നാല്‍ സിറിയന്‍ അസദ് രാജ്യം വിട്ടിട്ടില്ലെന്നും ദമസ്‌കസില്‍ തന്നെയുണ്ടെന്നും പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. 

Syria rebels celebrate in captured key Homs set sights Damascus



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  a day ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  a day ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  a day ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  a day ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  a day ago
No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a day ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  a day ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  a day ago