രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ
കൊച്ചി:രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തിൽ കൂടുതൽ പണം നാട്ടിലേക്ക് അയച്ച് വരുമാനം കൂട്ടി പ്രവാസികൾ. വീട് പണിയുന്നവർ, സ്ഥലം വാങ്ങുന്നവർ, സമ്പാദ്യം വർധിപ്പിക്കുന്നവരൊക്കെ കടം വാങ്ങിയും പണം അയക്കുകയാണ്. രൂപയ്ക്കെതിരേ ഗൾഫ് കറൻസികളുടെ കുതിപ്പാണ് വൻ തോതിൽ നാട്ടിലേക്ക് പണം അയയ്ക്കാൻ കാരണം. ശനിയാഴ്ച ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 84 രൂപ 67 പൈസയായിരുന്നു.
ബുധനാഴ്ച ഇത് 84 രൂപ 74 പൈസയായി ഇടിഞ്ഞെങ്കിലും നേരിയ മുന്നേറ്റം മാത്രമാണ് രൂപ നടത്തുന്നത്. പുതുവർഷത്തിനുമുമ്പ് രൂപയുടെ വിനിമയനിരക്ക് ഇനിയും ഇടിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു യു.എ.ഇ ദിർഹത്തിന് 23 രൂപ 5 പൈസ നിലയിലായിരുന്നു വെള്ളിയാഴ്ചത്തെ നിരക്ക്. ആയിരം ദിർഹം നാട്ടിലേക്ക് അയച്ചാൽ 23,000 രൂപയ്ക്ക് മുകളിൽ കിട്ടും.
ഒമാൻ, ബഹ്റൈൻ, ഖത്തർ, സഊദി തുടങ്ങി ഗൾഫ് കറൻസികൾക്കൊക്കെ മൂല്യം ഉയർന്നുനിൽക്കുന്നത് പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. മാസാവസാനം മുതൽ ഗൾഫ് നാടുകളിൽ ശമ്പളം നൽകിത്തുടങ്ങുന്നതിനാൽ പരമാവധി പണം നാട്ടിലേക്ക് അയക്കുകയാണ് പ്രവാസികൾ. പണം അയക്കുമ്പോൾ മറ്റ് ഫീസുകൾ ഈടാക്കാതെ എക്സ്ചേഞ്ചുകളും പ്രോത്സാഹനമേകുന്നുണ്ട്. അതിനിടെ പ്രവാസികളെ ആകർഷിക്കാൻ പദ്ധതി ആവിഷ്ക്കരിച്ച് റിസർവ് ബാങ്കും രംഗത്തുണ്ട്.
എൻ.ആർ.ഐകളുടെ വിദേശ കറൻസി നിക്ഷേപത്തിന്മേലുള്ള പലിശനിരക്ക് റിസർവ് ബാങ്ക് വർധിപ്പിച്ചു. 2025 മാർച്ചുവരെ ഇതിന്റെ ആനുകൂല്യം ലഭിക്കും. രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തിൽ രാജ്യത്തേയ്ക്കുള്ള വിദേശ കറൻസി നിക്ഷേപം കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ടാണ് ആർ.ബി.ഐ നടപടി.വരും ദിവസങ്ങളിലും ഗൾഫ് നാടുകളിൽ നിന്ന് ഇന്ത്യയിലേക്ക് പണം ഒഴുകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം
National
• 2 days agoഅധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും
Kerala
• 2 days agoഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?
Kerala
• 2 days ago200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ
qatar
• 2 days agoവർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി
Kerala
• 3 days agoമലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്
Kerala
• 3 days agoഅമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം
Kerala
• 3 days agoകൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി
Kerala
• 3 days agoസ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം
Kerala
• 3 days agoചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ
Kerala
• 3 days agoലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്
Others
• 3 days agoറേഷന്‍ കടകളില്‍ പരിശോധനയ്ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി
latest
• 3 days agoസിറിയൻ പ്രസിഡന്റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍
International
• 3 days agoസംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം
Kerala
• 3 days agoകാഞ്ഞങ്ങാട് നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം
Kerala
• 3 days ago'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്റാഈല്‍ സൈനികന്
International
• 3 days agoമുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്
Kerala
• 3 days agoഅബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു
Saudi-arabia
• 3 days ago1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി
കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന്