HOME
DETAILS

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

  
Kuwaiti media makes Important news of Malayali's loan fraud worth crores
December 08 2024 | 04:12 AM


കുവൈത്ത് സിറ്റി: കോടികള്‍ ബാങ്ക് വായ്പയെടുത്ത് പ്രവാസി മലയാളികള്‍ മുങ്ങിയ സംഭവം വന്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കി ഗള്‍ഫ് മാധ്യമങ്ങള്‍. 1,400ല്‍ അധികം മലയാളികള്‍ 700 കോടി രൂപയോളം തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും തുക വായ്പയെടുത്ത് കുടിശ്ശികവരുത്തി നാടുവിട്ടവരെത്തേടി ഗള്‍ഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കേരളത്തില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 'ഗള്‍ഫ് ബാങ്ക് കുവൈത്ത് ഷെയര്‍ ഹോള്‍ഡിങ് കമ്പനി പബ്ലിക്' എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇത്രയും പണം വായ്പയെടുത്തത്. ലോണെടുത്ത് മുങ്ങിയവരില്‍ 800 പേരും നഴ്‌സുമാരാണ്. ഇവരുടെ വിവരങ്ങള്‍ ബാങ്ക് അധികൃതര്‍ പൊലിസിനു കൈമാറി.


മിക്കവരും കോട്ടയം, എറണാകുളം ജില്ലക്കാര്‍

ലോണെടുത്ത് മുങ്ങിയവരില്‍ കൂടുതലും കോട്ടയം, എറണാകുളം ഭാഗത്തുള്ള നഴ്‌സുമാരാണെന്നാണ് വിവരം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ഗള്‍ഫ് ബാങ്ക് അധികൃതര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഈ കേസുകളില്‍ മാത്രം 10.50 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ദക്ഷിണമേഖലാ ഐ.ജിക്കാണ് കേസിന്റെ അന്വേഷണചുമതല. വായ്പ എടുത്തവരുടെ നാട്ടിലെ വിലാസം ബാങ്കിലുണ്ട്. ഈ വിലാസങ്ങളും പൊലിസിനു കൈമാറി. ഇന്ത്യന് പൗരന് വിദേശത്ത് കുറ്റകൃത്യത്തിലേര്‍പ്പെടുന്ന പക്ഷം ഇന്ത്യയിലെ പോലെ നിയമനടപടികള്‍ നേരിടണമെന്നു വ്യവസ്ഥയുള്ള വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഗള്‍ഫ് ബാങ്ക് കേസുമായി മുന്നോട്ടുപോകുന്നത്.

2024-12-0810:12:84.suprabhaatham-news.png
 
 


വന്‍ ആസൂത്രണത്തോടെ ലോണ്‍ എടുത്തു

മൂന്നു മാസം മുമ്പാണ് ബാങ്ക് അധികൃതര്‍ തട്ടിപ്പ് കണ്ടെത്തിയത്. വായ്പ എടുത്തശേഷം കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വാസ്യത നേടിയശേഷമാണ് തട്ടിപ്പ് നടത്തിയത്. ആദ്യം ചെറിയ തുക വായ്പ എടുത്ത് കൃത്യമായി അടയ്ക്കും. പിന്നീട് വലിയ തുകകള്‍ വായ്പ എടുത്ത് മുങ്ങുകയുംചെയ്തു. ഇതിനകം പുറത്തായ മിക്ക കേസുകളും സമാനരീതിയിലാണ്. പലിശ അടക്കം 1.25 കോടിക്ക് മുകളില്‍ അടയ്ക്കാനുള്ളവരുമുണ്ട്. 2019നും 2022നും ഇടയിലാണ് മിക്ക ലോണുകളും എടുത്തത്.
കേസില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരും കുവൈത്ത് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് (MOH) ജീവനക്കാരാണ്. എം.ഒ.എച്ചിലെ സാലറി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വായ്പ സംഘടിപ്പിച്ചത്. ഇതില്‍ ഏതാനും പേര്‍ മാത്രമേ ഇപ്പോള്‍ കേരളത്തിലുള്ളൂ. ബാക്കിയുള്ളവരെല്ലാം ജി.സി.സി രാജ്യങ്ങളിലെ ജോലി ഉപേക്ഷിച്ച് യു.എസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറിയിട്ടുണ്ട്. 


വിശ്വാസ്യത നഷ്ടമാകുമെന്ന് മലയാളികള്‍ക്ക് ആശങ്ക

പൊതുവേ കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മലയാളികളെക്കുറിച്ച് നല്ല മതിപ്പ് ആണ് ഉള്ളതെങ്കിലും ബാങ്ക് തട്ടിപ്പ് നടത്തി കൂട്ടത്തോടെ മലയാളികള്‍ മുങ്ങിയത് വിശ്വാസ്യതയെ ബാധിക്കുമെന്ന് മലയാളി സമൂഹത്തിനിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 1,425 മലയാളികള്‍ ആണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ സമാനമായ നിരവധി കേസുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഉണ്ടായതോടെ സംഭവത്തിന് പിന്നില്‍ വന്‍ ആസൂത്രണമുണ്ടെന്നാണ് കരുതുന്നത്.
ഇപ്പോള്‍ കുവൈത്ത് ഗള്‍ഫ് ബാങ്ക് മാത്രമാണ് പരാതിയുമായി മുന്നോട്ടുവന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ രംഗത്തു വന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 


Kuwaiti media makes Important news of Malayali's loan fraud worth crores



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  2 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  2 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  2 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  2 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  2 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  2 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  2 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  2 days ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  2 days ago