എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ പൊലിസിന് മൊഴി നല്‍കി. വാക്കാല്‍ പോലും ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളുടെ മൊഴി. അപ്രതീക്ഷിതമായാണ് ദിവ്യ കയറി വന്നതെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും ജീവനക്കാരുടെ മൊഴികളില്‍ വ്യക്തമാക്കുന്നു. എഡിഎം മറുപടി പ്രസംഗം മൂന്നുവരിയില്‍ അവസാനിപ്പിച്ചെന്നും യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ പൊലിസിന് മൊഴി നല്‍കി.
Employees at Kannur Collectorate have spoken out against PP Divya following the death of EDM Naveen Babu, sparking controversy and reactions in Kerala's political landscape.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."