ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ
റിയാദ്: ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ച ചാനലിനെതിരെ നടപടിയുമായി സഊദി അറേബ്യ. വാർത്ത സംപ്രേഷണം ചെയ്ത ടി.വി ചാനല്‍ അധികൃതര്‍ക്കെതിരെ ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷനാണ് രംഗത്തെത്തിയത്. ചാനൽ റിപ്പോർട്ട് സഊദി അറേബ്യയുടെ മാധ്യമ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന കണ്ടെത്തലിനെ തുടർന്ന് അന്വേഷണം നടത്തുന്നതായി കമ്മീഷൻ അറിയിച്ചു. ഫലസ്തീന്‍ ചെറുത്തുനില്‍പ് ഗ്രൂപ്പുകളുടെ ചില നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിക്കുന്ന റിപ്പോര്‍ട്ട് സംപ്രേക്ഷണം ചെയ്തതാണ് ചാനല്‍ അധികൃതര്‍ക്കെതിരായ നടപടിക്ക് കാരണം.
സഊദി അറേബ്യയുടെ മീഡിയ നിയമങ്ങളും ഉള്ളടക്ക വ്യവസ്ഥകളും മാധ്യമങ്ങള്‍ എത്രമാത്രം പാലിക്കുന്നുണ്ടെന്ന് നിരന്തരം നിരീക്ഷിക്കുന്നതായും നിയമ ലംഘനങ്ങളില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കില്ലെന്നും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ വ്യക്തമാക്കി.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ എക്കാലത്തും ഉറച്ച നിലപാടാണ് സഊദി അറേബ്യക്കുള്ളത്. ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതവും നീതിപൂര്‍വകവുമായ പരിഹാരമുണ്ടാക്കി, കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ജൂണ്‍ നാലിലെ അതിര്‍ത്തിയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരാതെ ഇസ്റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നാണ് സഊദി അറേബ്യൻ നിലപാട്. ഇക്കാര്യം വിവിധ ഭരണാധികാരികളും മന്ത്രിമാരും അടക്കമുള്ളവര്‍ നിരന്തരം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."