ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഏഴായി; ഇനിയും ഉയരാമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല
ശ്രീനഗര്‍: ജമ്മു കശ്മിരിലെ ബാരമുല്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തുരങ്ക നിര്‍മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സോനാമാര്‍ഗ് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സുരക്ഷ സേന സംഭവ സ്ഥലത്ത് എത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സോനാമാര്‍ഗ് മേഖലയില്‍ സെഡ്‌മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പു നടന്നത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാംപിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഈ സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാനാണ് സാധ്യതയെന്നും റിപോര്‍ട്ട്.
തൊഴിലാളികള്‍ക്ക് നേരെ നടത്തുന്ന ആക്രമണം ഭീരുത്വമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. നിരവധി നിര്‍മാണ തൊഴിലാളികള്‍ക്കാണ് പരുക്കേറ്റിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ മരണപ്പെട്ടവരിലുണ്ടെന്നും സംഭവം അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മരണംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യതയെന്നും തൊഴിലാളികള്‍ക്ക് ഗുരുതര പരുക്കുമുണ്ട്. പരുക്കേറ്റവരെ ശ്രീനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഒമര്‍ അബ്ദുല്ല എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അതേസമയം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു. തൊഴിലാളികള്‍ക്ക് നേരെ നടന്ന ആക്രമണം ഭീരുത്വത്തിന്റെ ലക്ഷണമാണെന്നും അമിത് ഷാ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."