മുളകുപൊടി വിതറി ബന്ദിയാക്കി കാറില്‍ നിന്ന് പണംതട്ടിയ കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനടക്കം 3 പേര്‍ അറസ്റ്റില്‍
കൊയിലാണ്ടി: കോഴിക്കോട് കാട്ടില്‍ പീടികയില്‍ മുഖത്ത് മുളകുപൊടി വിതറി കാറില്‍ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയില്‍ പ്രതി പരാതിക്കാരന്‍ തന്നെയെന്ന് പൊലിസ്. പരാതിക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയത് കവര്‍ച്ചാ നാടകമാണെന്ന് പൊലിസ് പറയുന്നു.
ഇന്ത്യ വണ്‍ എ.ടി.എം കൗണ്ടറുകളില്‍ പണം നിറയ്ക്കാന്‍ പോകുന്നതിനിടെ കുരുടിമുക്കില്‍ വച്ച് കവര്‍ച്ച നടന്നുവെന്നായിരുന്നു പരാതിക്കാരനായ സുഹൈല്‍ പൊലിസിന് മൊഴി നല്‍കിയത്. കാറില്‍ ബന്ദിയാക്കി ശരീരമാകെ മുളകുപൊടി വിതറിയ നിലയിലാണ് സുഹൈലിനെ കാറില്‍ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൈലിന്റെ കൂട്ടാളി താഹയില്‍ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുഹൈലിന്റെ മൊഴികളിലുണ്ടായ പൊരുത്തക്കേടാണ് കേസില്‍ വഴിത്തിരിവായത്.
സുഹൈലിന്റെ അറസ്റ്റ് കൊയിലാണ്ടി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറില്‍ മുളക് പൊടി വിതറാനും കൈ കെട്ടാനും സഹായിച്ച ഒരാളെ കൂടി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 75 ലക്ഷം രൂപ നഷ്ടമായെന്നാണ് എ.ടി.എം കമ്പനി സ്ഥിരീകരിച്ചത്. ഇതോടെ ബാക്കി തുകയ്ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."