ക്രോസ് വോട്ട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സരിൻ
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. പി. സരിൻ്റെ പ്രതികരണങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. ക്രോസ് വോട്ട് സംബന്ധിച്ച പരാമർശമാണ് സി.പി.എമ്മിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിൻ്റെ വിജയം സി.പി.എം വോട്ട് കൊണ്ടാണെന്നാണ് സരിൻ പറഞ്ഞത്.
ഇ. ശ്രീധരനെ പരാജയപ്പെടുത്താൻ സി.പി.എം പാർട്ടി സ്ഥാനാർഥിക്ക് വോട്ടുചെയ്യാതെ യു.ഡി.എഫിന് ചെയ്യുകയായിരുന്നെന്ന സരിൻ്റെ പരാമർശം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണിപ്പോൾ. യു.ഡി.എഫ് - എൽ.ഡി.എഫ് മത്സരം നാടകം മാത്രമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
സരിൻ്റെ പ്രസ്താവന വന്നയുടൻ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ പ്രതികരിച്ചതും ഇത്തരത്തിലാണ്. പാർട്ടിക്കകത്ത് സരിൻ്റെ സ്ഥാനാർഥിത്വത്തിൽ വിയോജിപ്പുള്ളവർ അപക്വമായ പ്രതികരണം സംബന്ധിച്ച് നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്.
സരിൻ കോൺഗ്രസ് സോഷ്യൽ മീഡിയ പ്രചാരണ വിഭാഗം കൺവീനറാ യിരിക്കെ മുഖ്യമന്ത്രി, സി.പി.എം നേതാക്കൾ ഉൾപ്പടെയുള്ളവരെ വ്യക്തിപരമായി ആക്ഷേപിച്ച് ഇട്ട പോസ്റ്റുകൾ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എല്ലാ പോസ്റ്റുകളും അവിടെ തന്നെ നിലനിൽക്കുമെന്നാണ് സരിൻ മറുപടി നൽകിയത്.
സരിൻ്റെ ഈ നിലപാടും പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. സരിൻ സ്വതന്ത്ര സ്ഥാനാർഥി മാത്രമാണെന്നും വിവാദ പ്രതികരണങ്ങൾക്ക് മറുപടി നൽകേണ്ട ബാധ്യത പാർട്ടിക്കില്ലെന്നുമാണ് നേതാക്കൾ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."