HOME
DETAILS

ഇ.പിക്കെതിരെ സംഘടനാ നടപടിയില്ല, കേന്ദ്ര കമ്മിറ്റിയില്‍ തുടരും; മുകേഷ് രാജി വെക്കേണ്ടതില്ലെന്നും എം.വി ഗോവിന്ദന്‍

ADVERTISEMENT
  
August 31 2024 | 11:08 AM

mv-govindan-sys-ep-jayarajan-will-continue-in-cpim-cc-mukesh-need-not-have-to-resign

തിരുവനന്തപുരം: ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം കേന്ദ്ര കമ്മിറ്റിയംഗമാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇ.പി ജയരാജന്റെ പ്രവര്‍ത്തനത്തില്‍ പരിമിതികളുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്‌നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിന്റെ ഭാഗമായാണ് തീരുമാനം. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

ആരോപണത്തില്‍ മുകേഷ് എംഎല്‍എ രാജിവെക്കേണ്ടതില്ലെന്നും അതേസമയം സിനിമ സമിതിയില്‍നിന്ന് ഒഴിവാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇന്ത്യയിലാദ്യമായാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ല. കേസ് അന്വേഷണത്തില്‍ എംഎല്‍എ എന്ന നിലയില്‍ യാതൊരു ആനുകൂല്യവും നല്‍കില്ല. നീതി എല്ലാവര്‍ക്കും ലഭ്യമാകണം. ഏത് ഉന്നതനായാലും ഇതാണ് പാര്‍ട്ടി നിലപാട്. കുറ്റകൃത്യം തെളിഞ്ഞാല്‍ ആവശ്യമായ നിലപാട് സ്വീകരിക്കും. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള മുറവിളി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുമായി ചര്‍ച്ച ചെയ്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കും. നിയമനിര്‍മ്മാണത്തിന്റെ കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരമര്‍ശങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടിരുന്നു. 2020 ഫെബ്രുവരി 19 ന് ഇക്കാര്യം ആവശ്യപ്പെട്ട് ഹേമ കത്ത് നല്‍കിയിരുന്നു. അന്നത്തെ സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് അവര്‍ കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരാവകാശ കമ്മിഷന്‍ അത് പുറത്തുവിടേണ്ടില്ലെന്ന് പറഞ്ഞത്.

കോണ്‍ക്ലേവിനെതിരെ ചിലര്‍ നിലപാടെടുത്തു. എന്നാല്‍ സിനിമാ കോണ്‍ക്ലേവ് നടത്തും. ഇക്കാര്യത്തില്‍ എല്ലാവരുമായും ചര്‍ച്ച നടത്തും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉള്ളതും ഇല്ലാത്തതുമായ പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നുണ്ട്. ഇപ്രകാരം 11 എണ്ണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഭരണപക്ഷ എംഎല്‍എക്കെതിരായ പരാതിയിലും കേസെടുത്ത് മുന്നോട്ട് പോകുന്ന സര്‍ക്കാരാണിത്. രാജ്യത്തിന് തന്നെ മാതൃകയായ സമീപനമാണ് കേരള സര്‍ക്കാരിന്റേത്.

മുകേഷിന്റെ രാജിക്കായി വലിയ രീതിയില്‍ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. ഇതില്‍ പാര്‍ട്ടി വിശദ പരിശോധന നടത്തി. രാജ്യത്ത് 16 എംപിമാരും 135 എംഎല്‍എമാരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അവരാരും എം.പി സ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജിവെച്ചിട്ടില്ല. കേരളത്തില്‍ രണ്ട് എംഎല്‍എമാര്‍ക്കെതിരെ കേസുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി നമുക്കറിയാം. കേരളത്തിലെ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോഴും അവരാരും രാജിവെച്ചിട്ടില്ല. കുറ്റം ആരോപിക്കപ്പെട്ടയാള്‍ നിയമസഭാ സാമാജികത്വം രാജിവെച്ചാല്‍ പിന്നീട് നിരപരാധിയെന്ന് തെളിയിക്കപ്പെടുന്ന സാഹചര്യത്തില്‍ തിരിച്ചെടുക്കാനുള്ള നിയമ സാഹചര്യം ഇല്ല. കുഞ്ഞാലിക്കുട്ടി പ്രതിയായപ്പോള്‍ മന്ത്രിസ്ഥാനം ആണ് രാജിവെച്ചത്.- ഗോവിന്ദന്‍ പറഞ്ഞു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  a day ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  a day ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  a day ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  a day ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  a day ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  a day ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  a day ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  a day ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  a day ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  a day ago