അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍
മുംബൈ: ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. സൈന്യത്തില്‍ ലാന്‍സ് നായികായ യുവാവിനെയാണ് അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇന്ദോര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച്ച രാത്രി സുഹൃത്തായ സൈനികന്‍ യുവതിയെ ഹോട്ടല്‍മുറിയില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും, ഹോട്ടല്‍ മുറിയിലേക്ക് വിളിപ്പിച്ചെന്നും യുവതി പറഞ്ഞു. പീഡനത്തിന് പിന്നാലെ കടുത്ത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് വനിത പൊലിസില്‍ സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകകായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് സൈനികനെ യുവതി പരിചയപ്പെടുന്നത്. പിന്നാലെ ഇയാള്‍ പതിവായി വീട്ടിലെത്തുകയും, സ്വകാര്യ വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും പരാതിയിലുണ്ട്.
അതേസമയം താനും പരാതിക്കാരിയും തമ്മില്‍ സൗഹൃദത്തിലാണെന്നായിരുന്നു യുവാവിന്റെ മൊഴി. ഗര്‍ഭിണിയായിരിക്കെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവതിക്ക് രക്തസ്രാവമുണ്ടായതെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്.
indore police arrest a army man on rape case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."