കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം
കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ 2-1ന് നാടകീയ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കൽ സ്റ്റാഹ്‌റെയുടെ ഐഎസ്എൽ അരങ്ങേറ്റം പഞ്ചാബ് എഫ്‌സി നിരാശയിലാഴ്ത്തി.തിരുവോണനാളിൽ വിജയം കുറിക്കാനായി സ്വന്തം മൈതാനത്ത് ഇറങ്ങിയ കോമ്പൻമാർ കളിയുടെ തുടക്കം മുതലേ കളി മറന്ന് കളിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ അവസാനിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് കാര്യമായ മുന്നേറ്റം ഒന്നും നടത്താൻ സാധിച്ചിരുന്നില്ല. പഞ്ചാബിന്റെ 5 ഓൺ ടാർഗറ്റ് ഷോട്ടിന് മറുപടിയായി ഒരോറ്റ ഷോട്ട് മാത്രമാണ് ബ്ലാസ്റ്റേഴ്സ് എതിർ ഗോൾ മുഖത്തേക്ക് പായിക്കാൻ സാധിച്ചത്.
ഒന്നാം പകുതിയിലേ തുടർച്ചയെന്നോണം ആക്രമണ ഫുട്ബോൾ രണ്ടാം പകുതിയിലും തുടർന്ന പഞ്ചാബിൽ നിന്ന് ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു.എന്നാൽ കളിയുടെ അവസാന 10 മിനിറ്റുകളിൽ 3 ഗോളുകളാണ് മൈതാനത്ത് പിറന്നത്.പകരക്കാരനായി ലൂക്ക മെയ്സൻ എത്തിയതോടെ കളിയുടെ ഗതിയാകെ പഞ്ചാബിന് അനൂകൂലമാവുകയായിരുന്നു.86-ാം മിനിറ്റിൽ മെയ്സന്റെ പെനാലിറ്റിയിലൂടെ ഗോൾ കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സ് ഉണർന്നു കളിച്ചു തുടങ്ങി അതിൻ്റെ ഫലമായി 92ാം മിനിറ്റിലെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനിലയിൽ പിടിച്ചെങ്കിലും 95ാം മിനിറ്റിൽ ഒരു ഗോൾ കൂടി നേടി പഞ്ചാബ് വിജയം ഉറപ്പിക്കുകയായിരുന്നു. പഞ്ചാബിന്റെ നിഹാൽ സുധീഷ് ആണ് പ്ലെയർ ഓഫ് ദി മാച്ച്. നേരത്തേ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്ന താരമാണ് നിഹാൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."