സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു
റിയാദ്: സഊദിയും ചൈനയും തമ്മിൽ കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു. 750ലേറെ ചൈനീസ് കമ്പനികൾ സഊദിയിൽ വൻകിട പദ്ധതികൾ നടത്തുന്നതായി സൗദി നിക്ഷേപ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ ചൈനീസ് കമ്പനികളുടെ നിക്ഷേപം സഊദിയിൽ ആഗ്രഹിക്കുന്നതായി സഊദി നിക്ഷേപ മന്ത്രി പറഞ്ഞു. ചൈനീസ് ന്യൂസ് ഏജൻസിയായ സിൻഹുവക്ക് നൽകിയ അഭിമുഖത്തിലാണ് സഊദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ സമീപ കാലത്തുണ്ടായ ഉഭയകക്ഷി ബന്ധങ്ങളിലെ വളർച്ചയെ ഖാലിദ് അൽഫാലിഹ് എടുത്തു പറഞ്ഞു. 750ലേറെ ചൈനീസ് കമ്പനികളാണ് ഇപ്പോൾ സഊദിയിൽ വമ്പൻ പദ്ധതികളിൽ പങ്കാളിത്തമൂള്ളത്. നിയോം ഉൾപ്പെടെയുള്ള വൻകിട നിർമ്മാണ പ്രവർത്തികളിലടക്കം ചൈനീസ് കമ്പനികളാണ് മുൻനിരയിൽ നിൽക്കുന്നത്. ചൈനീസ് കമ്പനികളുടെ സാനിധ്യം ഇനിയും വർധിക്കണമെന്നാണ് സഊദിയുടെ ആഗ്രഹം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പുതിയ മേഖലകളിൽ കൂടി ചൈനീസ് നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നതായും ഖാലിദ് അൽഫാലിഹ് പറഞ്ഞു. സഊദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങൾക്കുമിടിയിലുള്ള ഉഭയകക്ഷി വ്യപാരം ഒരു ലക്ഷം കോടി ഡോളർ കവിഞ്ഞതിനെ മന്ത്രി പ്രത്യേകം എടുത്ത് പറയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."