HOME
DETAILS

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

ADVERTISEMENT
  
September 15 2024 | 16:09 PM

Congress and BJP ridiculed Kejriwals resignation announcement Who will replace the Chief Ministers chair

ന്യൂഡല്‍ഹി; ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാനുള്ള അരവിന്ദ് കെജ് രിവാളിന്റെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും, ബിജെപിയും. 48 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. 

അതേസമയം രാജിക്കായി കെജ്‌രിവാള്‍ തേടിയ 48 മണിക്കൂര്‍ സമയം നിഗൂഢമാണെന്നും നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഒരു മുഖ്യമന്ത്രി ഇത്തരത്തില്‍ ചെയ്യുന്നത് പരിഹാസ്യമാണെന്നും ബി.ജെ.പി എം.പി സുധാന്‍ഷു ത്രിവേദി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 

രാജി പ്രസംഗത്തിന് പിന്നിലെ നിരാശ എന്താണെന്ന് കെജ് രിവാള്‍ വ്യക്തമാക്കണമെന്നും, പാര്‍ട്ടിക്കുള്ളില്‍ തന്നെ കെജ് രിവാളിനെതിരെ പോരാട്ടം നടക്കുന്നുണ്ടെന്നും ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. കെജ് രിവാള്‍ പറയുന്നത് സത്യമാണെങ്കില്‍ ഉടനടി മന്ത്രിസഭാ യോഗം വിളിച്ച് നിയമസഭ പിരിച്ച് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കെജ് രിവാളിന്റെ രാജി പ്രഖ്യാപനം പൊളിറ്റിക്കല്‍ സ്റ്റണ്ട് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് അധികാരമില്ലാത്തതിനാലും, സുപ്രീം കോടതിയുടെ വ്യവസ്ഥകള്‍ക്ക് വിധേയനായതിനാലുമാണ് രാജിയെന്ന് പിസിസി അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും കെജ്‌രിവാള്‍ ഉണ്ടാക്കില്ലെന്നും കോണ്‍ഗ്രസ് അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം അടുത്ത വര്‍ഷം ഫെബ്രുവരി വരെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ കാലാവധി. 70 അംഗ നിയമസഭയില്‍ 61 എം.എല്‍.എമാരാണ് ആപിനുള്ളത്. ബി.ജെ.പിക്ക് 7 അംഗങ്ങളുമുണ്ട്. നിയമസഭയുടെ കാലാവധി തീരാന്‍ 6 മാസം ഇല്ലെന്നിരിക്കെ നിലവിലെ നിയമസഭ പിരിച്ചുവിടാന്‍ കെജ്‌രിവാള്‍ മുതിരില്ലെന്നാണ് സൂചന. 

അതിനിടെ കെജ് രിവാളിന് പകരം ആര് മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമാണ്.  കെജ്‌രിവാളിന്റെ ഭാര്യ സുനിതയെ പരിഗണിക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.  മനീഷ് സിസോദിയ മുഖ്യമന്ത്രിയാകുന്നതിന് നിയമ തടസമുള്ള സാഹചര്യത്തില്‍ മന്ത്രി അതിഷിയെയോ, സഞ്ജയ് സിങ്ങിനെയോ പരിഗണിക്കാനാണ് സാധ്യത.

Congress and BJP ridiculed Kejriwals resignation announcement Who will replace the Chief Ministers chair



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  15 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  15 hours ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  16 hours ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  16 hours ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  18 hours ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  18 hours ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  18 hours ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  19 hours ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  19 hours ago