HOME
DETAILS

മണപ്പുറം തട്ടിപ്പുകേസ് : ചന്ദ്രനില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി, ബാഗ് മുഴുവന്‍ കാശാണ് എടുത്തോളൂ..'; പരിഹാസത്തോടെ ധന്യയുടെ മറുപടി, തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ADVERTISEMENT
  
Web Desk
July 27 2024 | 06:07 AM

thrissur-finance-fraud-case-dhanya-mohan-shout-towards-media

കൊല്ലം: തൃശൂരിലെ സ്വകാര്യ ധനസ്ഥാപനത്തില്‍ല്‍നിന്ന് 20 കോടി തട്ടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ധന്യയുടെ പിതാവിന്റെയും സഹോദരന്റെയുമടക്കം എട്ട്  അക്കൗണ്ടുകളിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നതെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി.  ഇത്തരത്തില്‍ വിവിധ സമയങ്ങളിലായി 19.94 കോടിയാണ് സ്വന്തമാക്കിയത്.

സ്ഥാപനത്തിലെ കംപ്യൂട്ടര്‍ ശൃംഖല നിയന്ത്രിച്ചാണ് ധന്യ കോടികള്‍ തട്ടിയെടുത്തതെന്നാണ് സൂചന. ഡിജിറ്റല്‍ പേഴ്സനല്‍ വായ്പകള്‍ സ്വന്തം പേരില്‍ അനുവദിച്ചാണ് ഇത്രയും ഭീമമായ തുക തട്ടിയെടുത്തതെന്ന് പൊലിസ് പറഞ്ഞു. 8,148 ഗുണഭോക്താക്കളുടെ പേരുകള്‍ വഴിയാണ് അക്കൗണ്ടുകളിലേക്ക് തുക സമാഹരിച്ചത്. തട്ടിപ്പുതുക ഉപയോഗിച്ച് വീടും മൂന്ന് ആഡംബരകാറുകളും സ്വന്തമാക്കിയിരുന്നു.

മാധ്യമങ്ങളോട് ക്ഷുഭിതയായാണ് ധന്യ പ്രതികരിച്ചത്. കുറ്റം ചെയ്തോ എന്ന  ചോദ്യത്തോട് 'എന്റെ ഈ ബാഗ് മുഴുവന്‍ കാശാണ്. നിങ്ങള്‍ വന്ന് എടുത്തോളൂ' എന്ന് ധന്യ തട്ടിക്കയറി. കിട്ടിയ പണമൊക്കെ എവിടെ എന്ന് ചോദിച്ചപ്പോള്‍ ചന്ദ്രനില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങിയെന്നായിരുന്നു മറുപടി. 

അതിനിടെ, ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയാണെന്നും പൊലിസ് പറഞ്ഞു. രണ്ട് കോടിയുടെ ഓണ്‍ലൈന്‍ റമ്മി ഇടപാട് വിവരങ്ങള്‍ ഇന്‍കം ടാക്‌സ് ധന്യയോട് തേടിയിരുന്നു. എന്നാല്‍ ഇതിനു മറുപടി നല്‍കിയിരുന്നില്ല. ഇതോടെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ആസൂത്രിതമായി ധന്യ നടത്തിയ തട്ടിപ്പുകള്‍ പുറത്തായത്. 18 വര്‍ഷത്തെ വിശ്വാസം മുതലെടുത്താണ് ധന്യ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പണം ഉപയോഗിച്ച് തൃശൂര്‍ വലപ്പാട് വാങ്ങിയ വീട് ഉള്‍പ്പടെയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് പൊലിസ് അറിയിച്ചു.

ലുക്ക് ഔട്ട് നോട്ടിസടക്കം പുറത്തിറക്കി പൊലിസ് വലമുറുക്കിയപ്പോഴാണ് ധന്യ പൊലിസില്‍ കീഴടങ്ങിയത്. 20 കോടിയോളം രൂപയുമായി മുങ്ങിയ ധന്യ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു ആദ്യം ഒളിവില്‍ പോയത്. ഇന്നലെ വൈകിട്ട് 5.10 ഓടെ കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെത്തിയാണ് കൊല്ലം നെല്ലിമുക്ക് പൊന്നമ്മ വിഹാറില്‍ ധന്യ മോഹന്‍ (40) കീഴടങ്ങിയത്. സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. വിവരമറിഞ്ഞ് തൃശൂരില്‍നിന്നുള്ള മൂന്നംഗ ഷാഡോ പൊലിസ് സംഘവും സ്റ്റേഷനില്‍ എത്തി. പ്രതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി കൊല്ലത്തെ വനിതാ പൊലിസ് സ്റ്റേഷനില്‍ എത്തിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത തൃശൂര്‍ വലപ്പാട് പൊലിസ് കൊല്ലത്തെത്തി പ്രതിയെ ഏറ്റുവാങ്ങി തൃശൂരിലേക്ക് കൊണ്ടുപോയി. 

വലപ്പാട് പൊലിസ് രണ്ടുദിവസമായി കൊല്ലത്ത് പ്രതിക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫോണ്‍കോളുകളടക്കം പൊലിസ് പരിശോധിച്ചു വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ പത്രങ്ങളടക്കം വീട്ടുമുറ്റത്ത് ചിതറിക്കിടക്കുന്നുണ്ടായിരുന്നു. 18 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു ധന്യ. 2019 മുതല്‍ നടത്തിയ തട്ടിപ്പിലൂടെയാണ് ഇത്രയും തുക തട്ടിയെടുത്തത്.

തിരുപഴഞ്ചേരി ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. വ്യാജലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. വര്‍ഷങ്ങളായുളള ജീവനക്കാരിയായതിനാല്‍ മാനേജ്മെന്റിനും സംശയം തോന്നിയിരുന്നില്ല. എന്നാല്‍ കണക്കുകളില്‍ പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്ന് ജൂലൈ 23ന് സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ സമയം പിടിയിലാകുമെന്ന് മനസിലായ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫിസില്‍നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. 

 

New Details Emerge in ₹20 Crore Manappuram Fraud: Funds Transferred to Multiple Accounts

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'എന്നാണ് ചെന്നൈയില്‍ ഒന്നിച്ചൊരു റൈഡിന് പോകുന്നതെന്ന് രാഹുല്‍, റൈഡ് മാത്രമല്ല ഊണും മധുരവും ആകാമെന്ന് സ്റ്റാലിന്‍' വൈറലായി പോസ്റ്റ്

National
  •  3 days ago
No Image

'ഇന്നോളം ഒരു ബാറ്റ് കൈകൊണ്ട് തൊട്ടിട്ടില്ല ജെയ്ഷാ, എന്നിട്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതലക്കാരന്‍; ആറോ ഏഴോ പേര്‍ ചേര്‍ന്നാണ് രാജ്യം നിയന്ത്രിക്കുന്നതെന്നും രാഹുല്‍

National
  •  3 days ago
No Image

അഭയാര്‍ഥി ക്യാംപില്‍ 16 കാരനെ വെടിവെച്ചു കൊന്നു, ബുല്‍ഡോസര്‍ ഉപയോഗിച്ച് മൃതശരീരം വലിച്ചിഴച്ചു; ക്രൂരതകള്‍ അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍

International
  •  3 days ago
No Image

രാജിയെ അനുകൂലിച്ച് ദേശീയ നേതൃത്വവും; ശശീന്ദന് മേല്‍ സമ്മര്‍ദ്ദമേറുന്നു, പവാറിനെ കാണാനുള്ള നേതാക്കളുടെ യാത്ര മാറ്റി 

Kerala
  •  3 days ago
No Image

'മുസ്‌ലിംകള്‍ മനുഷ്യരല്ലേ നിങ്ങള്‍ എന്തിനാണ് അവരെ കൊല്ലുന്നത്'  മുസ്‌ലിമെന്ന് കരുതി ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്ന ആര്യന്റെ അമ്മ ചോദിക്കുന്നു

National
  •  3 days ago
No Image

സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കേല്‍പിച്ചു, ശരീരം മുഴുവന്‍ മുറിവുകള്‍ രേണുകസ്വാമിക്കേറ്റത് അതിക്രൂര മര്‍ദ്ദനം; ദര്‍ശനെതിരായ കുറ്റപത്രം

National
  •  3 days ago
No Image

ഹേമ കമ്മിറ്റി വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ വനിതാ ജഡ്ജി ഉള്‍പെടുന്ന പ്രത്യേക ബെഞ്ച്

Kerala
  •  3 days ago
No Image

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ വിലക്കിയ പ്രിന്‍സിപ്പലിന് മികച്ച അധ്യാപകനുള്ള അവാര്‍ഡ്; എതിര്‍പ്പിനൊടുവില്‍ നടപടി തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍

National
  •  3 days ago
No Image

മലപ്പുറം എം.എസ്.പി സ്‌കൂളിലെ അധ്യാപക നിയമനത്തിലും സുജിത് ദാസിന്റെ കൈകടത്തല്‍;  മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ചു 

Kerala
  •  3 days ago
No Image

യു.എസ് സ്‌കൂളിൽ വെടിവെപ്പ്; നാലു മരണം, 9 പേർക്ക് പരുക്ക്

International
  •  3 days ago