HOME
DETAILS

അഭയാര്‍ഥി ക്യാംപില്‍ 16 കാരനെ വെടിവെച്ചു കൊന്നു, ബുല്‍ഡോസര്‍ ഉപയോഗിച്ച് മൃതശരീരം വലിച്ചിഴച്ചു; ക്രൂരതകള്‍ അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍

ADVERTISEMENT
  
Web Desk
September 05 2024 | 08:09 AM

Minor 16 shot and killed by Israeli forces in Tubas-area refugee camp

16കാരന് നേരെ തുരുതുരാ വെടിയുതിര്‍ത്തു. പിടഞ്ഞു വീണ് മരിച്ച കുട്ടിയെ എടുത്തു മാറ്റാനോ ആംബുലന്‍സില്‍ കയറ്റാനോ അനുവദിച്ചില്ല. ജീവനറ്റ ആ ശരീരം ബുള്‍ഡോസര്‍ ഉപയോഗിച്ച് മണ്ണില്‍ വലിച്ചിഴച്ചു. മാജിദ് ഫിദ അബുസിയാനയാണ് കൊല്ലപ്പെട്ടത്.

തെക്കന്‍ തുബാസിലെ ഫറാ ക്യാംപിന് നേരെയായിരുന്നു ആക്രമണം. അവനിലേക്ക് അടുക്കുന്നതില്‍ നിന്ന് സൈന്യം തങ്ങളെ തടഞ്ഞെന്ന് രെഡ്‌ക്രോസ് പ്രതിനിധികള്‍ പറയുന്നു. തുബാസില്‍ തന്നെ സൈന്യം ഒരു വാഹനത്തിന് നേരെ ബോംബെറിഞ്ഞ് അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. 

ആഗസ്റ്റ് 28 മുതലാണ് സൈന്യം വെസ്റ്റ് ബാങ്കില്‍ കടുത്ത ആക്രമണം ആരംഭിച്ചത്. 699 പേരാണ് വെസ്റ്റ് ബാങ്കില്‍ മാത്രം ഇതുവരെയായി കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍. 


അതിനിടെ ഗസ്സയിലെ വെടിനിര്‍ത്തലിന് അവസാനവട്ട ശ്രമത്തിലാണ് അമേരിക്ക. നാലാഴ്ച കൂടി വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്താനും പിന്നീട് ഈ ദൗത്യത്തില്‍ നിന്ന് പിന്മാറാനാണുമാണ് തീരുമാനം. 
വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ നെതന്യാഹു ശ്രമിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചിരുന്നു. ഫിലാഡെല്‍ഫി ഇടനാഴിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ നെതന്യാഹു തയാറാകുന്നില്ല. 

ഇതോടെയാണ് യു.എസ് ശ്രമം അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നത്. നേരത്തെ ബൈഡന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതി നടപ്പാക്കാനാകാത്തതില്‍ പരിഹാസ്യരാവുകയായിരുന്നു യു.എസ്. ജൂലൈ 2 നാണ് യു.എന്‍ രക്ഷാസമതി അംഗീകരിച്ച വെടിനിര്‍ത്തലിന് ബൈഡന്‍ അമേരിക്കയുടെ രൂപരേഖ തയാറാക്കിയത്. എന്നാല്‍ ഇത് പല തവണ ചര്‍ച്ചയ്ക്കിട്ടെങ്കിലും ഹമാസും ഇസ്‌റാഈലും അംഗീകരിച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  4 days ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  4 days ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  4 days ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago