HOME
DETAILS

കൊന്നത് മുസ്‍ലിമെന്ന് കരുതി, ബ്രാഹ്മണനെ കൊന്നതില്‍ ഖേദമുണ്ട് ; ഗോരക്ഷാ ഗുണ്ടകളുടെ കുറ്റസമ്മതം

ADVERTISEMENT
  
Web Desk
September 05 2024 | 01:09 AM

Why Kill a Muslim - Tragic Confession by Cow Vigilantes Reveals Wrongful Murder of Aryan Mishra

 

ന്യൂഡല്‍ഹി: പശുക്കടത്ത് ആരോപിച്ച് ഡല്‍ഹിക്കടുത്തുള്ള ഹരിയാനയിലെ ഫരീദാബാദില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ആര്യന്‍ മിശ്രയെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഗോരക്ഷാ ഗുണ്ടകളുടെ കുറ്റസമ്മതം. ആര്യന്‍ മിശ്രയെ കൊലപ്പെടുത്തിയത് മുസ്‍ലിം ആണെന്ന് കരുതിയാണെന്നും ബ്രാഹ്മണനെ കൊന്നതില്‍ പ്രതികള്‍ക്ക് ഖേദമുണ്ടെന്നും വിദ്യാര്‍ഥിയുടെ പിതാവ് സിയാനന്ദ് മിശ്ര പറഞ്ഞു.

ഗോരക്ഷാഗുണ്ടാ തലവനും കേസിലെ മുഖ്യപ്രതിയുമായ ബജറംഗ്ദള്‍ നേതാവ് അനില്‍ കൗശികിനെ സിയാനന്ദ് മിശ്ര ഫരീദാബാദ് ജയിലിലെത്തി സന്ദള്‍ശിച്ചിരുന്നു. ഈ സമയത്താണ് പ്രതികള്‍ ഇങ്ങനെ പറഞ്ഞതെന്ന് സിയാനന്ദ് മിശ്ര അറിയിച്ചു. 'അനില്‍ കൗശിക് എന്റെ കാലില്‍ തൊട്ട് മാപ്പുചോദിച്ചു. മകന്‍ മുസ്‌ലിമാണെന്ന് കരുതിയാണ് വകവരുത്തിയത്. ഒരു ബ്രാഹ്മണ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതില്‍ അവര്‍ ഇപ്പോള്‍ ഖേദിക്കുന്നു'- അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ എന്തിനാണ് മുസ്‌ലിമിനെ കൊല്ലുന്നത് ? പശുക്കളെ കടത്തുന്നുവെന്ന സംശയം മാത്രമാണോ കൊലക്കു കാരണം?. നിങ്ങള്‍ക്ക് കാറിന്റെ ചക്രത്തില്‍ വെടിവയ്ക്കാമായിരുന്നു. അല്ലെങ്കില്‍ പൊലിസിനെ വിളിക്കാമായിരുന്നു. നിയമം എന്തിനാണ് കൈയിലെടുത്തത്?- സിയാനന്ദ് മിശ്ര ചോദിച്ചു. എന്നാല്‍ ഇതിനൊന്നും പ്രതികള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'സണ്‍ഗ്ലാസ് ഒട്ടിച്ചതിനാലാണ് കാര്‍ ശ്രദ്ധിച്ചത്. സാധാരണ ഇത്തരം കാറുകള്‍ ഉപയോഗിക്കുന്നത് പശുക്കളെ കടത്താനാണ്. കാറിന്റെ ഉള്ളിലുള്ളവരുടെ മുഖം വ്യക്തമായി കാണാന്‍ പറ്റിയില്ല. എങ്കിലും ആര്യന്‍ തന്റെ നേരെ നോക്കി കൈകൂപ്പുന്നത് അവ്യക്തമായി കണ്ടു. എങ്കിലും നെഞ്ചിനു നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് കൗശിക് പറഞ്ഞതായി മിശ്ര കൂട്ടിച്ചേര്‍ത്തു.

മകന്‍ പശുക്കടത്തുകാരനല്ലെന്നും തികഞ്ഞ ഹിന്ദു വിശ്വാസിയാണെന്നും മിശ്ര പറഞ്ഞു. ഗോരക്ഷാസേനക്കാര്‍ക്ക് തോക്കുകള്‍ സൂക്ഷിക്കാന്‍ സൗകര്യം ഉള്ളതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഗോരക്ഷയുടെ പേരില്‍ നിയമം കൈയിലെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് മിശ്ര ആവശ്യപ്പെട്ടു.

കഴിഞ്ഞമാസം 23നാണ് ഫരീദാബാദില്‍വച്ച് അഞ്ചംഗ തീവ്രഹിന്ദുത്വസംഘം 19 കാരനായ ആര്യന്‍ മിശ്രയെ കൊലപ്പെടുത്തിയത്. പ്രതികളായ അനില്‍ കൗശിക്, സൗരഭ്, വരുണ്‍, കൃഷ്ണ, ആദേശ് എന്നിവരെ 28നാണ് പൊലിസ് അറസ്റ്റ്‌ചെയ്തത്. കൊലയാളികളെ 27നാണ് സിയാനന്ദ് മിശ്ര ജയിലിലെത്തി കണ്ടത്. കൊലപാതകത്തില്‍ ഗോരക്ഷാസേനക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചപ്പോള്‍ അത് വിശ്വസിക്കാതിരുന്ന മിശ്ര, വിവരം പുറത്തുവിടരുതെന്ന് അപേക്ഷിച്ചു. തുടര്‍ന്ന് പ്രതികളോട് സംസാരിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതുപ്രകാരമാണ് പ്രതികളെ സന്ദര്‍ശിക്കാന്‍ മിശ്രയ്ക്ക് അവസരം ലഭിച്ചത്.

ഹരിയാനയിലെ ചാര്‍ഖി ദാദ്രിയില്‍ സാബിര്‍ മാലിക് എന്ന ബംഗാളി തൊഴിലാളിയെ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഗോരക്ഷാഗുണ്ടകള്‍ അടിച്ചുകൊന്നതിന് തൊട്ടുമുമ്പാണ് ആര്യന്‍ മിശ്ര കൊല്ലപ്പെട്ടത്. ഗുണ്ടാപിരിവിന്റെ പേരില്‍ നടന്ന കൊലപാതകമാണെന്നാണ് പൊലിസ് ആദ്യം സംശയിച്ചത്. എന്നാല്‍ ആര്യന്റെ കാറില്‍ പശുക്കളെ കടത്തുകയായിരുന്നുവെന്ന് സംശയിച്ചാണ് വെടിവെച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കിയതോടെയാണ് സംഭവം പുറത്തായത്.

Confession by cow goon highlights a tragic case where 19-year-old Aryan Mishra was wrongfully murdered. The brutal killing, driven by mistaken identity and violent extremism, underscores the grave consequences of unchecked vigilante actions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  4 days ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  4 days ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  4 days ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  4 days ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago