HOME
DETAILS

യുഎഇ; വാഹനത്തിൻ്റെ ഡ്രൈവറെ കഴുതയെന്ന് വിളിച്ചു; രണ്ട് പ്രവാസി യുവാക്കൾക്ക് 1000 ദിർഹം പിഴ

ADVERTISEMENT
  
September 04 2024 | 15:09 PM

UAE called the driver of the vehicle an ass Two non-resident youths fined Dh1000

റാസല്‍ഖൈമ:റാസല്‍ഖൈമയിൽ വാഹനം ശരിയായ രീതിയിൽ പിറകോട്ടെടുക്കാൻ കഴിയാതിരുന്നതിന് മറ്റൊരു വാഹനത്തിൻ്റെ ഡ്രൈവറെ കഴുതയെന്നും വിഡ്ഢിയെന്നും വിളിച്ച് അപമാനിച്ച പ്രവാസികളായ രണ്ട് യുവാക്കൾക്ക് 1000 ദിര്‍ഹം വീതം പിഴ .റാസല്‍ഖൈമ കോടതിയാണ് ശിക്ഷ വിധിച്ചത്. പൊതുവഴിയില്‍ വെച്ച് യുവാവിനെ ശാരീരികമായി ഉപദ്രവിച്ചതിനും കൂടിയാണ് ഈ പിഴ വിധിച്ചത്. ഇതു കൂടാതെ കോടതിച്ചെലവ് നൽകാനും കോടതി ഉത്തരവിട്ടു.

റാസല്‍ഖൈമയിലെ ഫാമിലി, സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് കേസുകള്‍ക്കായുള്ള ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് രണ്ട് അറബ് വംശജരായ യുവാക്കൾക്കെതിരേ പിഴയിട്ടത്. മറ്റൊരു അറബ് പ്രവാസിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തതിന് നഷ്ടപരിഹാരമായി തുക നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

അതിക്രമത്തിന് ഇരയായ 44 കാരനായ ജോര്‍ദാന്‍കാരന്‍, തന്റെ പ്രശസ്തിക്കും അന്തസ്സിനും ഹാനി വരുത്തിയ അപമാനത്തിന്റെ ഫലമായുണ്ടായ ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട്  കേസ് ഫയല്‍ ചെയ്യുകയായിരുന്നു തുടർന്നാണ് നടപടി. ഇതിനെതിരെ യുവാക്കൾ അപ്പീല്‍ നല്‍കിയെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു.

വാഹനഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനം നിർത്തി എന്നും അത് മാറ്റണമെന്നും പ്രവാസിയായ അറബ് യുവാക്കൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നത്തിന് തുടക്കമായത്. ഇദ്ദേഹം വാഹനം പിറകോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ ഇയാളെ കളിയാക്കുകയും ചീത്ത വിളിക്കുകയുമുണ്ടായി. ആ സമയത്ത് പോലിസ് പട്രോളിംഗ് സ്ഥലത്തെത്തിയതാണ് യുവാവിന് തുണയായി മാറിയത്. റോഡ് ഗതാഗതത്തിന്റെ തടസ്സം ഉണ്ടാക്കുന്ന രീതിയിൽ അല്ല ഇയാൾ വാഹനം നിർത്തിയതെന്ന് പോലിസിന് ബോധ്യമാവുകയായിരുന്നു. തുടർന്നാണ് യുവാവിന്റെ പരാതിയിൽ രണ്ട് അറബ് യുവാക്കൾക്കെതിരെ പോലിസ് കേസ് രജിസ്റ്റർ ചെയ്തത്.

ആക്രമണത്തില്‍ ഇരയ്ക്ക് പരിക്കേറ്റതിനാല്‍ 20 ദിവസത്തേക്ക് വിശ്രമം ആവശ്യമായി വന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ടാം പ്രതി കാറിന്റെ ഡോര്‍ ബലമായി അടച്ചതിനാല്‍ ഇടത് പാദത്തിനും കണങ്കാലിനും മുറിവുകളും വീക്കവും ഉണ്ടായി. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും സാക്ഷി മൊഴിയുടെയും പ്രതിയുടെ കുറ്റസമ്മത മൊഴിയുടെയും അടിസ്ഥാനത്തില്‍ ആക്രമണവും മര്‍ദനവും സംബന്ധിച്ച് മതിയായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികൾക്കെതിരെയുള്ള ശിക്ഷ വിധിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  4 days ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  4 days ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  4 days ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago