HOME
DETAILS

ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചു; അയൽവാസിയെ വീട്ടിൽ കയറി വെട്ടി, പ്രതി പിടിയിൽ

ADVERTISEMENT
  
July 27 2024 | 03:07 AM

neighbour attacked for play music in loud voice

പത്തനംതിട്ട: പാട്ട് ഉയർന്ന ശബ്ദത്തിൽ വെച്ചതിന് അയൽവാസിയെ വീട്ടിൽ കയറി വെട്ടി. പത്തനംതിട്ട ഇളമണ്ണൂർ സ്വദേശി കണ്ണൻ എന്നയാൾക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ കണ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.

വെട്ടേറ്റ കണ്ണനും ആക്രമിച്ച സന്ദീപും സുഹൃത്തുക്കളും അയൽവാസികളുമാണ്. കണ്ണൻ ഇന്നലെ രാത്രിയില്‍ വീട്ടില്‍ പാട്ടുവെച്ചിരുന്നു. എന്നാൽ ഉച്ചത്തിലാണ് പാട്ടുവെച്ചതെന്ന് പറഞ്ഞ് സന്ദീപ് വഴക്കിന് വരികയായിരുന്നു. ഇരുവരും തർക്കത്തിലേർപ്പെടുകയും തുടർന്ന് പ്രകോപിതനായ സന്ദീപ് കണ്ണനെ വെട്ടുകയുമായിരുന്നു.

കണ്ണന്‍റെ വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു അക്രമമെന്ന് പൊലിസ് പറഞ്ഞു. കണ്ണന്‍റെ തലയ്ക്കും ചെവിക്കുമാണ് വെട്ടേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സന്ദീപിനെതിരെ അടൂർ പൊലിസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

അബുദബി: ടൈപ്പിങ് സെൻ്ററുകൾ അപേക്ഷാ ഫീസിൽ ഇളവ് പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

അജിത്കുമാറിനെ പദവിയില്‍ നിന്നു മാറ്റില്ല; ആരോപണങ്ങള്‍ ഡിജിപി നേരിട്ടന്വേഷിക്കും

Kerala
  •  5 days ago
No Image

ലൈംഗികാരോപണം; നടന്‍ ബാബുരാജിനെതിരെ കേസെടുത്തു

latest
  •  5 days ago
No Image

ആഫ്രിക്കയിലേക്ക് യു.എ.ഇ മങ്കി പോക്സ് വാക്‌സിൻ എത്തിക്കും

uae
  •  5 days ago
No Image

അബുദബി; ദൃഢനിശ്ചയക്കാർക്ക് ഇനിമുതൽ ഡിജിറ്റൽ പാർക്കിങ് പെർമിറ്റ്

uae
  •  5 days ago
No Image

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍

National
  •  5 days ago
No Image

സോഫ്റ്റ് പവർ ഇൻഡക്സ്; മിഡിൽ ഈസ്റ്റിൽ യുഎഇ ഒന്നാമത്

uae
  •  5 days ago
No Image

ഓൺലൈൻ പഠിതാക്കൾക്ക് സഊദിയിൽ പരീക്ഷക്ക് സെന്റർ, അബ്ദുറഹീം മോചനം വൈകുന്നതിൽ സ്വാഭാവികമായ കാലതാമസം: ഇന്ത്യൻ അംബാസിഡസർ ഡോ: സുഹൈൽ അജാസ് ഖാൻ

Saudi-arabia
  •  5 days ago
No Image

ഒമാനിൽ നിയമഭേദഗതി; 28 മേഖലകളിൽ കൂടി വിദേശ നിക്ഷേപകര്‍ക്ക് വിലക്ക്

oman
  •  5 days ago
No Image

കല്‍പറ്റ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala
  •  5 days ago