HOME
DETAILS

അജിത്കുമാറിനെ പദവിയില്‍ നിന്നു മാറ്റില്ല; ആരോപണങ്ങള്‍ ഡിജിപി നേരിട്ടന്വേഷിക്കും

ADVERTISEMENT
  
Web Desk
September 02 2024 | 17:09 PM

Ajit Kumar Wont be Removed from Post DGP to Personally Investigate Allegations

തിരുവനന്തപുരം; എഡിജിപി എം. ആര്‍. അജിത്കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി. എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാതെ അന്വേഷണം നടത്താനാണ് തീരുമാനം. അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൊലീസ് മേധാവി ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം അന്വേഷിക്കും.

ഷെയ്ക് ദര്‍വേഷ് സാഹിബ് (എസ്പിസി) ജി.സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ.ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഉന്നതല സംഘമാണ് അന്വേഷണം നടത്തുക. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും അന്വേഷണം നടത്തി ഒരു മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

വൈകീട്ട് ആറുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ദര്‍വേഷ് സാഹിബും തമ്മില്‍ ആരംഭിച്ച ചര്‍ച്ച മണിക്കുറുകളാണ് നീണ്ടത്. അജിത് കുമാറിനെ ഏതുപദവിയിലേക്ക് മാറ്റാം എന്ന രീതിയിലാണ് ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തെ പദവിയില്‍ നിന്നു മാറ്റാതെ അന്വേഷണം നടത്താമെന്നും കുറ്റക്കാരനാണെന്ന് കണ്ടാല്‍ പദവിയില്‍നിന്നു മാറ്റാം എന്നുമാണ് മുഖ്യമന്ത്രിയെടുത്ത നിലപാട്. ഇങ്ങനെ ചെയ്യുന്നത് നിഷ്പക്ഷ അന്വേഷണത്തെ ബാധിക്കുമെന്ന് ഡിജിപിയുടെ വിലയിരുത്തല്‍.

എന്നാല്‍ അജിത് കുമാറിനെ മാറ്റിയാല്‍ സ്വാഭാവികമായും പി.ശശിയെ മാറ്റാനുള്ള ആവശ്യമുയരും. അത് രാഷ്ട്രീയമായി വലിയ തിരിച്ചടികള്‍ക്ക് കാരണമാകും എന്ന വിലയിരുത്തലില്‍ നിലവിലുള്ള ചുമതലയില്‍നിന്ന് മാറ്റാതെ അജിത് കുമാറിനെതിരെ അന്വേഷണം നടത്താനാണ് തീരുമാനം.

The authorities have decided not to remove Ajit Kumar from his position amidst allegations. Instead, the DGP will personally investigate the charges and take appropriate action based on the findings

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 days ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 days ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 days ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 days ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  4 days ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  4 days ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  4 days ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  4 days ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago