HOME
DETAILS

സോഫ്റ്റ് പവർ ഇൻഡക്സ്; മിഡിൽ ഈസ്റ്റിൽ യുഎഇ ഒന്നാമത്

ADVERTISEMENT
  
September 02 2024 | 15:09 PM

soft power index UAE is number one in the Middle East

ദുബൈ: 2024ലെ സോഫ്റ്റ് പവർ സൂചികയിൽ 57.7 പോ യിന്റുമായി യു.എ.ഇ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്തും ആഗോള തലത്തിൽ പത്താം സ്ഥാനത്തും എത്തി സ്പെയിൻ, സ്വീഡൻ, ഓസ്ട്രേലിയ, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡൻ തുടങ്ങിയ പ്രമുഖ രാജ്യങ്ങളെക്കാൾ യു.എ.ഇ മൂന്നിലാണ്.വിപുലവും സമഗ്രവുമായ ഗവേഷണം, 100ലധികം രാജ്യങ്ങളിലെ 170,000ത്തിലധികം വ്യക്തികളുടെ സർവേ, ലോകമെമ്പാടുമുള്ള 193 ദേശീയ ബ്രാൻഡുകളുടെ വിലയിരുത്തൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്ലോബൽ സോഫ്റ്റ് പവർ സൂചിക. 

ഈ വർഷം യു.എ.ഇ ദേശീയ ബ്രാൻഡിന്റെ മൂല്യം ഒരു ട്രില്യൺ ഡോളർ കവിഞ്ഞു. ഇത് 2023ലെ 957 ബില്യൺ ഡോളറിൽ നിന്നുള്ള വർധനയെ പ്രതിനിധീകരിക്കുന്നു സൂചികയുടെ ഉപ റാങ്കിങ്ങിൽ സ്വാധീനത്തിന്റെ കാര്യത്തിൽ യു.എ.ഇ ആഗോള തലത്തിൽ എട്ടാം സ്ഥാനത്താണ്. ദേശീയ തലത്തിലും ആഗോള തലത്തിലും ഒരു രാജ്യം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് വിലയിരുത്തുന്ന നടപടിയാണിതെന്നും ഇതുസംബന്ധിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
 ആഗോള പ്രശസ്തിയുടെ കാര്യത്തിൽ ശക്തവും പോസിറ്റീവുമായ പ്രതിച്ഛായ പ്രതിഫലിപ്പിച്ച് യു.എ.ഇ 10-ാം സ്ഥാനത്തെത്തി. അതേസമയം, ദേശീയ ബ്രാൻഡ് പരിചയത്തിന്റെ കാര്യത്തിൽ രാജ്യം 38-ാം സ്ഥാനത്താണ്. ഈ റാങ്കിങ് പരക്കെ അംഗീകരിക്കപ്പെട്ടതാണ്.

 റാങ്കിങ് ട്രാക്ക് ചെയ്ത മറ്റ് ദ്വിതീയ മാനദണ്ഡങ്ങളിൽ നയതന്ത്ര സമൂഹത്തിന്റെ സ്വാധീനവും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൻ്റെ ഗുണനിലവാരവും വിലയിരുത്തുന്ന ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ യു .എ.ഇ 9-ാം സ്ഥാനത്താണ്. പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശക്തിയും സ്ഥിരതയും രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള എളുപ്പവും സമ്പദ് വ്യവസ്ഥയുടെ ഭാവി വളർച്ചാ സാധ്യതകളും വിലയിരുത്തുന്ന ട്രേഡ് ആൻഡ് ബിസി നസ് വിഭാഗത്തിൽ ഇത് പത്താം സ്ഥാനത്താണ്. മാധ്യമങ്ങളുടെ സ്വാധീനവും വിശ്വാസ്യതയും അളക്കുന്ന മീ ഡിയ ആൻഡ് കമ്മ്യൂണിക്കേ ഷൻ വിഭാഗത്തിൽ യു.എ.ഇ പതിനൊന്നാം സ്ഥാനത്താണ്. 

കൂടാതെ, ആഗോള തലത്തിലെ നേതാക്കളുടെ സ്വാധീനം, രാഷ്ട്രീയ സ്ഥിരത, നല്ല ഭരണം. സു രക്ഷയും സംരക്ഷണവും, സുതാര്യത, അഴിമതിയെക്കുറിച്ചുള്ളധാരണകൾ എന്നിവ അളക്കുന്ന ഭരണത്തിൽ ആഗോള തലത്തിൽ 14-ാം സ്ഥാനത്താണ് രാജ്യം. വിദ്യാഭ്യാസത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും മേഖലയിൽ യു.എ.ഇ 16-ാം സ്ഥാനത്താണ്. ഈ മാനദണ്ഡം സാങ്കേതികവിദ്യ, നവീകരണം, ബഹിരാകാശ പര്യവേക്ഷണത്തിലെ നിക്ഷേപം എന്നിവയിൽ രാജ്യത്തിൻ്റെ നേതൃത്വത്തെ അളക്കുന്നു. മാത്രമല്ല ഹരിത ഊർജം, സാങ്കേതിക വിദ്യ, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ സുസ്ഥിരതയിലും നിക്ഷേപത്തിലും യു.എ.ഇ 17-ാം സ്ഥാനത്താണ്. എക്സ്പോ 2020, ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ 20ആം സെഷൻ (ദുബൈ യിൽ എക്സ്‌പോ സിറ്റിയിൽ കഴി ഞ്ഞ വർഷം ഡിസംബറിൽ നടന്ന കോപ് 28). ഉയർന്ന ടൂറിസം, സാമ്പത്തിക സംരംഭങ്ങൾ എന്നിവയുൾപ്പെടെ ശക്തവും സുസ്ഥിരവുമായ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിലൂടെ യു.എ.ഇ അതിൻ്റെ മൃദു ശക്തിയുടെ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിച്ചു. 

ജി.സി.സി രാജ്യങ്ങൾ സ്വാധീനത്തിലും പ്രശസ്തിയിലും കുതിച്ചുയരുകയാണ്. അതു വഴി പ്രധാന രാജ്യങ്ങളുമായുള്ള സഖ്യം ശക്തിപ്പെടുത്തുകയും ബിസിനസ്സിലും വ്യാപാരത്തിലും ശക്തമായ സ്ഥാപനമായി മാറുകയും ചെയ്യുന്നു വെന്നും റിപ്പോർട്ട് വിശദീകരിച്ചു. ഇതിൻ്റെ ഫലമായി, ഈ വർഷം ശക്തവും സുസ്ഥിരവു മായ സമ്പദ്‌വ്യവസ്ഥ മാനദണ്ഡത്തിൽ യു.എ.ഇ മികച്ച സ്കോറും ആഗോള തലത്തിൽ ഉയർ സ്ഥാനവും നേടി. 71.0 പോയിന്റുമായി അമേരിക്കയാണ് ആഗോള റാങ്കിങ്ങിൽ ഏറ്റവും ഉയർന്ന റാങ്കുള്ള രാജ്യം. 78.18 പോയിൻ്റുമായി യുണൈറ്റഡ് കിംഗ്‌ഡം, 71.2 പോയിന്റുമായി ചൈന എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ സ്ഥാനങ്ങൾ. 70.0 പോയിൻ്റുമായി ജപ്പാൻ നാലാം സ്ഥാനത്താണുള്ളത്. 69. പോ യിൻ്റുമായി ജർമനി അഞ്ചാം സ്ഥാനത്തുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 days ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 days ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 days ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 days ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 days ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 days ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 days ago