HOME
DETAILS

സഊദിയിൽ സ്കൂൾ ബസ് അപകടം; ഡ്രൈവറായ പ്രവാസി ഇന്ത്യക്കാരന് ദാരുണന്ത്യം

ADVERTISEMENT
  
September 02 2024 | 14:09 PM

School bus accident in Saudi The driver a non-resident Indian had a tragic end

അൽകോബാർ: ടയർ പഞ്ചറായി നിർത്തിയ സ്കൂൾ ബസ് പരിശോധിക്കുന്നതിനിടയിൽ പുറകിൽ നിന്ന് മറ്റൊരു സ്കൂൾ ബസ് വന്നിടിച്ച് സ്കൂൾ ബസ് ഡ്രൈവർ മരിച്ചു. സ്കൂൾബസിലുണ്ടായിരുന്ന മൂന്ന് സ്കൂൾ വിദ്യാർഥികൾക്ക് ഗുരുതരമായ പരുക്കേറ്റു.ഞായറഴ്ച ഉച്ചക്ക് അൽ കോബാർ - ദഹ്റാൻ റോഡിൽ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് സമീപത്താണ് വാഹനാപകടമുണ്ടായത്. ഡ്രൈവറായ ബിഹാർ സ്വദേശി സുഭാഷ് (40) ആണ് അപകടത്തിൽപ്പെട്ട മരിച്ചത്. അൽ മാജിദ് ഇൻ്റർനാഷനൽ സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും ക്ലാസിനു ശേഷം കൊണ്ട് പോവുകയായിരുന്ന മിനി ബസാണ് അപകടത്തിൽപെട്ടത്. സ്കൂൾ ബസിൻ്റെ ടയർ പഞ്ചറായത് ശ്രദ്ധയിൽപ്പെട്ട സമീപത്തു കൂടെ പോയ കാറിൻ്റെ ഡ്രൈവർ അറിയിച്ച തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങി പരിശോധിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. 

 ഇടിച്ചു കയറിയ ബസ് മുന്നിലെ ബസിനെ നിരക്കി നീക്കുമ്പോൾ ടയർ പരിശോധിച്ചു കൊണ്ടിരുന്ന ഡ്രൈവർ ഇതിനിടയിൽ അകപെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസിൻ്റെ മുന്നിൽ പെട്ട് കുരുങ്ങിയ ഡ്രൈവറെയും ചേർത്ത് ഞെരിച്ചമർത്തി റോഡിൻ്റെ ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. സംഭവസ്ഥലത്തു വച്ചു തന്നെ ഡ്രൈവർ മരിച്ചിരുന്നു.

 ബസിലുണ്ടായിരുന്ന കുട്ടികളിൽ മൂന്നു പേർക്കു സാരമായ പരുക്കേറ്റു. അപകടവിവരമറിഞ്ഞ് കുതിച്ചെത്തിയ റെഡ് ക്രസന്റ് ആംബുലൻസിൽ മരിച്ച സുഭാഷിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും, അപകടത്തിൽ ഗുരുതരപരുക്കു പറ്റിയ കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ബാക്കിയുള്ള വിദ്യാർഥികളും അധ്യാപകരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  4 days ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  4 days ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  4 days ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago