HOME
DETAILS

സി.ബി.ഐ അറസ്റ്റിനെതിരെ കെജ്‌രിവാള്‍ ഹൈക്കോടതിയില്‍

  
Web Desk
July 01 2024 | 07:07 AM

Kejriwal in High Court against CBI arrest

ഡല്‍ഹി: സി.ബി.ഐ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹൈക്കോടതിയില്‍. സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട വിചാരണ കോടതി ഉത്തരവിനെയും അദ്ദേഹം തന്റെ ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

മദ്യനയ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത് ഡല്‍ഹി മുഖ്യമന്ത്രിയാണെന്നാണ് സിു.ബി.ഐ ആരോപിക്കുന്നത്. സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നുവെന്നുമാണ് സി.ബി.ഐ യുടെ വാദം.

സി.ബി.ഐ കസ്റ്റഡി അവസാനിച്ച ശേഷം കെജ്‌രിവാളിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജൂലൈ 12നാണ് ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുക. കെജ്‌രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സി.ബി.ഐ ചൂണ്ടിക്കാട്ടിയത്.  14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്നായിരുന്നു അന്വേഷണ ഏജന്‍സിയുടെ ആവശ്യം. കെജ്‌രിവാള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ ഏജന്‍സി വാദിച്ചു.

മാര്‍ച്ച് 21നാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ ജൂണ്‍ 26ന് സി.ബി.ഐയും അറസ്റ്റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."