HOME
DETAILS

വടകര ദേശീയ പാതയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞു, തലനാരിഴക്ക് ഒഴിവായത് വന്‍ അപകടം

  
Web Desk
July 01 2024 | 05:07 AM

Protection wall collapsed on Vadakara National Highway


കോഴിക്കോട്: വടകര മുക്കാളിയില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. സംരക്ഷണ ഭിത്തി പൂര്‍ണമായും തകര്‍ന്ന് രോഡില്‍ പതിക്കുകയായിരുന്നു. റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ തലനാരിഴക്കാണ് അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത്. 

സ്ഥലത്ത് മണ്ണ് നീക്കാതെ ഗതാഗം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ട് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും, കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നുമാണ് വഴി തിരിച്ച് വിട്ടിരിക്കുന്നത്. ഫയര്‍ഫോഴ്‌സും പൊലിസും ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും ഇവിടെ സമാനമായ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അതിനുപിന്നാലെയാണ് ദേശീയപാത അതോറിറ്റി സംരക്ഷണ ഭിത്തി കെട്ടിയത്. ആ ഭിത്തിയാണ് മഴയില്‍ പൂര്‍ണമായും തകര്‍ന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."