HOME
DETAILS

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു; 459 പേർ ചികിത്സ തേടി, സ്‌കൂളുകൾക്ക് ജാഗ്രത നിർദേശം

  
Web Desk
July 01 2024 | 03:07 AM

jaundice-spreads-in-vallikkunnu-malappuram

മലപ്പുറം: മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കൽ പ്രദേശത്ത് മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ ആകെ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് കൂടുതൽ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്.

മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. 

ചേലേമ്പ്രയിൽ രോ​ഗം ബാധിച്ച് ചികിത്സയിലിരുന്ന15 വയസുകാരി ഇന്നലെ രോഗം മരിച്ചിരുന്നു. ചേലുപ്പാടം സ്വദേശി അബ്ദുൽ സലിം - ഖമറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിൻ ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് ദിൽഷയെ രോഗ ലക്ഷണളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."