ലങ്ക പിടിക്കാന്‍
ഇന്നത്തെ മത്സരങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലെങ്കിലും പോയിന്റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനക്കാരെ നിര്‍ണയിക്കുന്നത് ഇന്നത്തെ മത്സരഫലങ്ങളെ പരിഗണിച്ചായിരിക്കും. ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിക്കുകയും ആസ്‌ത്രേലിയ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്താല്‍ 15 പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തുകയും നാലാമതുള്ള കിവീസുമായി സെമി കളിക്കുകയും ചെയ്യും.
രണ്ടാമതായി ആസ്‌ത്രേലിയ എത്തിയാല്‍ അവരുടെ എതിരാളികള്‍ ആതിഥേയരായ ഇംഗ്ലണ്ട് ആയിരിക്കും. അങ്ങനെയാണെങ്കില്‍ മറ്റൊരു ആഷസ് പോരാട്ടത്തിനായിരിക്കും ക്രിക്കറ്റ് ലോകം സാക്ഷിയാകാന്‍ പോകുന്നത്.
ഇന്ത്യ ലങ്കയോട് തോല്‍ക്കുകയും ആസ്‌ത്രേലിയ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡും ആസ്‌ത്രേലിയയും തമ്മിലായിരിക്കും സെമി. ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും. ഇരുവരും പരാജയപ്പെട്ടാലും ജയിച്ചാലും ഇതു തന്നെയായരിക്കും സ്ഥിതി. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയും ആസ്‌ത്രേലിയയും ജയിക്കാന്‍ തന്നെയാണ് സാധ്യത ഏറെയും.
ഇന്ത്യ-ശ്രീലങ്ക
ലീഡ്‌സ്: ആശ്വാസ ജയത്തോടെ ലോകകപ്പിനോട് വിടപറയാന്‍ ലങ്കയും അവസാന മത്സരവും ജയിച്ച് സെമിഫൈനലിലേക്ക് ആധികാരികമായി കാലെടുത്തു വയ്ക്കാന്‍ ഇന്ത്യയും ഇന്നിറങ്ങും. ഈ ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയെ പിടിച്ചുകെട്ടാന്‍ നിലവിലെ സാഹചര്യത്തില്‍ ലങ്കയ്ക്കു കഴിയില്ല. എന്നിരുന്നാലും സെമിക്കു മുന്നോടിയായി ചില പിഴവുകളും പോരായ്മകളും തിരുത്തി മുന്നേറാനുള്ള അവസരമാണ് ഇന്ത്യയുടേത്. എട്ടു മത്സരങ്ങളില്‍ നിന്നായി ആറു ജയവും ഒരു തോല്‍വിയുമുള്‍പ്പെടെ 13 പോയിന്റുമായി ടേബിളില്‍ രണ്ടാമതാണ് ഇന്ത്യ. ലങ്കയാകട്ടെ മൂന്നു വീതം ജയവും തോല്‍വിയുമായി എട്ടു പോയിന്റോടെ ആറാമതും. സ്ഥിരതയില്ലാത്ത പ്രകടനമാണ് ലങ്കയ്ക്ക് ഇത്തവണ വിനയായത്. മികച്ച താരങ്ങളുടെ അഭാവവും ടീമിലുള്ളവരുടെ ഫോമില്ലായ്മയും ശ്രീലങ്കന്‍ ടീമിന് തിരിച്ചടിയായി. വൈകിട്ട് മൂന്നിനാണ് മത്സരം.
രോഹിത്
സച്ചിനൊപ്പമെത്തുമോ
ഈ ലോകകപ്പില്‍ ഇതുവരെ നാലു സെഞ്ചുറികള്‍ നേടിയ രോഹിത് ഇന്ന് ലങ്കയ്‌ക്കെതിരേ സെഞ്ചുറി നേടിയാല്‍ ലോകകപ്പുകളില്‍ ഏറ്റവും അധികം സെഞ്ചുറി നേടുന്ന താരമെന്ന നേട്ടം സച്ചിനൊപ്പം പങ്കുവയ്ക്കാം. നിലവില്‍ ആറു സെഞ്ചുറികളുമായി സച്ചിനാണ് മുന്നില്‍. രണ്ടു ലോകകപ്പുകളില്‍ നിന്നായി അഞ്ചു സെഞ്ചുറികളാണ് രോഹിതിന്റെ പേരിലുള്ളത്. ലോകകപ്പില്‍ ശ്രീലങ്കയുടെ സംഗക്കാരയും ആസ്‌ത്രേലിയയുടെ റിക്കിപോണ്ടിങുമാണ് രോഹിതിനൊപ്പം അഞ്ചു സെഞ്ചുറികളുമായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."