HOME
DETAILS

പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം

  
September 19 2024 | 02:09 AM

Bangladesh Grants Military Two-Month Judicial Authority Amid Police Crisis

ധാക്ക: ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ സൈന്യത്തിന് രണ്ടു മാസം ജുഡിഷ്യല്‍, പൊലിസിങ് അധികാരം നല്‍കി. ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അധികാരം നല്‍കിയത്. അടുത്ത 60 ദിവസത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടാകും.
ജനങ്ങളെ അറസ്റ്റ് ചെയ്യാനും നിയമവിരുദ്ധ കൂട്ടംകൂടലിനെ പിരിച്ചുവിടാനും ഇനി സൈന്യത്തിന് അധികാരമുണ്ടാകും. രാജ്യത്തെ ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ 17 അധികാരമാണ് സൈന്യത്തിന് നല്‍കിയത്. സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പദവിയാണിത്. എന്നാല്‍ സൈന്യത്തിനു മുകളില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരമുണ്ടായിരിക്കും. 

ബംഗ്ലാദേശില്‍ പൊലിസിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ സാധാരണ നിലയിലാകാത്തതിനാലാണ് സൈന്യത്തിന് അധികാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരേ നടന്ന പ്രക്ഷോഭത്തിനു പിന്നാലെ നിരവധി പൊലിസുകാര്‍ കൊലചെയ്യപ്പെട്ടിരുന്നു. പൊലിസുകാര്‍ പലരും ജോലി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രക്ഷോഭകരുടെ തിരിച്ചടിയില്‍ പൊലിസ് സംവിധാനം തന്നെ താറുമാറാകുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  9 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  9 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  9 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  9 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  9 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  9 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  9 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  9 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  9 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  9 days ago