HOME
DETAILS

നേട്ടത്തിന്റെ നെറുകയില്‍ യുഎഇ; തുടര്‍ച്ചയായ നാലാം വര്‍ഷവും ആഗോള സംരംഭകത്വ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

  
Web Desk
April 02 2025 | 15:04 PM

UAE Leads Global Entrepreneurship Rankings for Fourth Year in a Row A Testament to Innovation and Business Growth

ദുബൈ: ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ (ജെഇഎം) റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നേടി യുഎഇ. സംരംഭകത്വത്തിനും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും (എസ്എംഇ) ലോകത്തിലെ ഏറ്റവും മികച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്ന രാജ്യമെന്ന സ്ഥാനം വീണ്ടും ഊട്ടിയുറപ്പിക്കാന്‍ ഇതുവഴി യുഎഇക്കായി. 55 രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ ഒന്നാമതെത്തിയത്.

സംരംഭകത്വത്തെ പിന്തുണയ്ക്കുന്ന സ്ഥാപന ചട്ടക്കൂടുകളെക്കുറിച്ചുള്ള വിദഗ്ദ്ധ വിലയിരുത്തലുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിലെ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്കിടയില്‍ 13 പ്രധാന സൂചകങ്ങളില്‍ 11 എണ്ണത്തിലും യുഎഇ മുന്നിലാണ്. സംരംഭക ധനസഹായം, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയില്‍ യുഎഇ മികവ് പുലര്‍ത്തി.

അനുകൂലമായ നികുതി സാഹചര്യങ്ങള്‍, നിയന്ത്രണ നയങ്ങള്‍, സര്‍ക്കാര്‍ പിന്തുണയില്‍ അധിഷ്ടിതമായ സംരംഭകത്വ പരിപാടികള്‍, സ്‌കൂള്‍, പോസ്റ്റ്‌സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ സംരംഭകത്വത്തെക്കുറിച്ചുള്ള പഠനം എന്നിവയാണ് ആഗോള റാങ്കിംഗില്‍ യുഎഇ ഒന്നാം സ്ഥാനത്തെത്തിയ മറ്റ് മേഖലകള്‍. കൂടാതെ, ബിസിനസ്, പ്രൊഫഷണല്‍ അടിസ്ഥാന സൗകര്യങ്ങള്‍, വിപണിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം, ഗവേഷണ വികസന ഫലങ്ങളുടെ കൈമാറ്റം എന്നിവയിലും രാജ്യം ഒന്നാം സ്ഥാനത്തെത്തി.

നൂതനാശയങ്ങള്‍, നിക്ഷേപം, ബിസിനസ് വളര്‍ച്ച എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ പദവി ഉറപ്പിക്കുന്നതിനും, അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സംരംഭക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഏറ്റവും പുതിയ റാങ്കിംഗ് അടിവരയിടുന്നത്.


ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ (ജിഇഎം) റിപ്പോര്‍ട്ടില്‍ യുഎഇയുടെ മികച്ച റാങ്കിംഗില്‍, ലോകോത്തര സംരംഭക ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതിനുള്ള രാജ്യത്തിന്റെ ദര്‍ശനാത്മക സമീപനത്തെക്കുറിച്ച് സംരംഭകത്വ സഹമന്ത്രി ആലിയ അബ്ദുള്ള അല്‍ മസ്രൂയി എടുത്തുപറഞ്ഞു.

'അനുഭവസമ്പത്തും അറിവുമുള്ള നേതൃത്വത്തിന്റെ പിന്തുണയിലും നിര്‍ദ്ദേശങ്ങളാലുമാണ് യുഎഇ നയിക്കപ്പെടുന്നത്. യുഎഇയുടെ ഭാവിയെക്കുറിച്ച് രാജ്യത്തിന്റെ ഭരണാധികാരികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. രാജ്യം സംരംഭകത്വത്തിനും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സമഗ്രമായ ഒരു ചട്ടക്കൂട് സ്ഥാപിച്ചു. ഈ തന്ത്രം പ്രാദേശിക, ആഗോള തലങ്ങളില്‍ ശ്രദ്ധേയമായ പുരോഗതിക്ക് കാരണമായി. ഇതുവഴി തുടര്‍ച്ചയായ നാലാം വര്‍ഷവും സംരംഭകത്വത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലോകത്തിലെ മുന്‍നിര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ഉറപ്പിക്കാനായി,' അവര്‍ പറഞ്ഞു.

UAE Leads Global Entrepreneurship Rankings for Fourth Year in a Row: A Testament to Innovation and Business Growth



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലക്ടര്‍ തര്‍ക്കംതീര്‍ക്കും, സുന്നികള്‍ക്കും ശീഈകള്‍ക്കും പ്രത്യേക ബോര്‍ഡ്, അമുസ്ലിംകളും അംഗം, വരുമാനം കുറയും..; വഖ്ഫ് ബില്ലിലെ വിവാദ വ്യവസ്ഥകള്‍ അറിയാം | Waqf Bill

latest
  •  15 hours ago
No Image

12 മണിക്കൂര്‍ നീണ്ട ചര്‍ച്ച, പുലര്‍ച്ചെ വരെ നീണ്ടുനിന്ന നടപടികള്‍; വഖ്ഫ് ബില്ല് ലോക്‌സഭ പാസാക്കിയെടുത്തു

latest
  •  15 hours ago
No Image

'എഐ ഉപയോഗത്തില്‍ ഇന്ത്യ ലോകത്തെ മറികടക്കുന്നു'; സാം ആള്‍ട്ട്മാന്‍

Science
  •  a day ago
No Image

മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവച്ചാൽ ചർച്ചക്ക് തയ്യാറെന്ന് മാവോയിസ്റ്റുകൾ; ചർച്ചക്ക് തയ്യാറല്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍

National
  •  a day ago
No Image

ഉയര്‍ന്ന ഡിമാന്‍ഡും അറ്റകുറ്റപ്പണിഖളും മൂലം ചില മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് കുവൈത്ത്

Kuwait
  •  a day ago
No Image

ട്രാഫിക് ഗ്രേഡ് എസ്ഐ അഗതിമന്ദിരത്തിലേക്കുള്ള പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; ഗ്രേഡ് എസ്ഐക്ക് അറസ്റ്റും സസ്പെൻഷനും

Kerala
  •  a day ago
No Image

ട്രാഫിക് പിഴകള്‍ മൂന്നിരട്ടിയാക്കി കുവൈത്ത്; ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ പൊലിസ്

Kuwait
  •  a day ago
No Image

22-ാം വയസ്സിൽ ഐപിഎസ്, 28-ാം വയസ്സിൽ രാജി; കാമ്യ മിശ്ര പുതിയ മേഖലയിലേക്ക്

National
  •  a day ago
No Image

ആർസിബിക്ക് സീസണിലെ ആദ്യ തോൽവി; കൊഹ്‌ലിപ്പടയെ വീഴ്ത്തി ഗുജറാത്തിന്റെ കുതിപ്പ്

Cricket
  •  a day ago
No Image

ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു

National
  •  a day ago