
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്. സാധാരണയുള്ള ചൂടിനേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർഗോഡ്,കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലായിരിക്കും താപനില ഉയരുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നും കാലാവസ്ഥ വകുപ്പിന്റെ നിർദേശമുണ്ട്. ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന ജില്ലയും പാലക്കാട് തന്നെയാവും. തൃശ്ശൂരിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനും സാധ്യതയുണ്ട്. കോഴിക്കോട്, കൊല്ലം, എന്നീ ജില്ലകളിൽ 37 ഡിഗ്രി താപനില ഉണ്ടാവും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ മുതൽ നാല് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
ഏപ്രിൽ 2ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഏപ്രിൽ 3ന് ഈ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കണ്ണൂരിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
The heat will continue in the state today and tomorrow temperatures are likely to rise by up to three degrees Celsius
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓഹരി വിപണി തട്ടിപ്പ്; ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 രൂപ കോടി തട്ടി; തായ്‌വാൻ സ്വദേശികളും പ്രതികൾ
Kerala
• 10 hours ago
4 വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം; കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം
Kerala
• 11 hours ago
ഓപ്പറേഷന്‍ ഡി-ഹണ്ട്: സംസ്ഥാനവ്യാപക പരിശോധന, 105 പേർ അറസ്റ്റിൽ
Kerala
• 11 hours ago
കണ്ണൂരിൽ എമ്പുരാന്റെ വ്യാജ പതിപ്പ് വിൽപ്പന നടത്തിയ യുവതി അറസ്റ്റിൽ
Kerala
• 12 hours ago
ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനവ്; കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവെന്ന് വീണ ജോർജ്
Kerala
• 12 hours ago
ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
qatar
• 13 hours ago
തീർഥാടകർക്ക് സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സഊദി അറേബ്യ
Saudi-arabia
• 14 hours ago
ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു; രണ്ട് മരണം, നാല് പേർക്ക് പരുക്ക്
National
• 14 hours ago
യുഎഇയിൽ നാല് വിഭാഗങ്ങൾക്ക് സാലിക് ഫീസ് ഇളവ്; ടോൾ ഇളവിന് അപേക്ഷിക്കുന്നത് എങ്ങനെ; കൂടുതലറിയാം
uae
• 15 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 15 hours ago
In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi
Saudi-arabia
• 16 hours ago
പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി
Saudi-arabia
• 17 hours ago
'മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കി, ബജ്റംഗി മാറി ബല്‍ദേവ്, നന്ദി കാര്‍ഡില്‍ സുരേഷ് ഗോപിയില്ല...' എമ്പുരാനില്‍ 24 വെട്ട്
Kerala
• 17 hours ago
മദ്രസകള്‍ ഏപ്രില്‍ എട്ടിന് തുറക്കും
organization
• 17 hours ago
'രണ്ടായിരത്തോളം മുസ്ലിംകള് ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്ളൂ വന്നാണ് മരിച്ചതെന്ന് പറയാന്‍ പറ്റില്ലല്ലോ' ജോണ്‍ ബ്രിട്ടാസ്
Kerala
• 19 hours ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകൾ അറിയാം | UAE Market Today
uae
• 19 hours ago
പാര്‍ലമെന്റിലും എമ്പുരാന്; അടിയന്തരപ്രമേയ നോട്ടിസുമായി കേരള എം.പിമാര്‍
National
• 20 hours ago
വഖഫ് ഭേദഗതി ബില്‍ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്
National
• 21 hours ago
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് പിടികൂടി
Kerala
• 17 hours ago
ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പേർ അറസ്റ്റിൽ
oman
• 18 hours ago
ഇങ്ങനെയുമുണ്ടോ ഒരു പോക്ക്, അതിരുകളെല്ലാം ഭേദിച്ച് സ്വര്‍ണക്കുതിപ്പ്
Business
• 19 hours ago